Follow KVARTHA on Google news Follow Us!
ad

അംഗപരിമിതനില്‍ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ മുന്‍ ഓവര്‍സിയര്‍ക്ക് രണ്ടു വര്‍ഷം കഠിനതടവ്

അംഗപരിമിതരുടെ ക്വാട്ടയില്‍ വീടിനു വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ആയിരം രൂപ കൈക്കൂലിKottayam, Bribe Scam, Office, Vigilance Court, Alappuzha, House, Case, News, Kerala,
കോട്ടയം: (www.kvartha.com 31.05.2017) അംഗപരിമിതരുടെ ക്വാട്ടയില്‍ വീടിനു വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ഓവര്‍സിയര്‍ക്കു രണ്ടു വര്‍ഷം കഠിനതടവ്. പുന്നപ്ര കെ.എസ്.ഇ.ബി ഓഫീസിലെ മുന്‍ ഓവര്‍സിയര്‍ ആലപ്പുഴ പുന്നപ്ര വടക്കേച്ചടച്ചിപ്പറമ്പില്‍ വി പി രവിയെയാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കൈക്കൂലി വാങ്ങിയതിനും അധികാരം ദുരുപയോഗം ചെയ് തതിനും ഓരോ വര്‍ഷം വീതം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും.

Bribe case; Overseer gets 2 years imprisonment, Kottayam, Bribe Scam, Office, Vigilance Court, Alappuzha, House, Case, News, Kerala.

2008 ലായിരുന്നു കേസിനാസ് പദമായ സംഭവം. പുന്നപ്ര കറുകപ്പറമ്പില്‍ മുഹമ്മദ് ഇക് ബാലിനു വീട് വൈദ്യുതീകരിക്കുന്നതിനു കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. വിജിലന്‍സ് നല്‍കിയ നോട്ട് ഇക് ബാല്‍, രവിയ് ക്കു നല്‍കി. ഈ നോട്ട് കൈമാറുന്നതിനിടെ രവിയെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

Also Read:
പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് അബോധാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Bribe case; Overseer gets 2 years imprisonment, Kottayam, Bribe Scam, Office, Vigilance Court, Alappuzha, House, Case, News, Kerala.