Follow KVARTHA on Google news Follow Us!
ad

മലയാളി പരിശീലകൻ ബിജു ജോർജ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ഫീൽഡിംഗ് കോച്ച്

Biju George named Indian Women's team fielding coachമലയാളി പരിശീലകൻ ബിജു ജോർജ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ഫീൽഡിംഗ് കോച്ച്
തിരുവനന്തപുരം: (www.kvartha.com 31.05.2017) ഐ സി സി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ചായി മലയാളിയായ ബിജു ജോർജിനെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ ബിജു ജോർജ് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ പരിശീലകനാണ്. ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് ഇംഗ്ലണ്ടിൽ വനിതാ ലോകകപ്പ് നടക്കുക.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ് ജൂൺ ആറ് മുതൽ 10 വരെ നടക്കും. 11ന് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇംഗ്ലണ്ടിൽ ഒരാഴ്ചത്തെ പരിശീലന ക്യാമ്പുണ്ടാകും. ഇതിനിടയിൽ ഇംഗ്ലണ്ടുമായി ഒരു പരിശീലന മത്സരവും കളിക്കും. തുടർന്ന് സന്നാഹ മത്സരങ്ങളിൽ പങ്കെടുക്കും. ജൂൺ 19ന് ന്യൂസിലാൻഡിനും 21ന് ശ്രീലങ്കയ്ക്കും എതിരെയാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ. 24ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യലോകകപ്പ് മത്സരം.

കേരള രഞ്ജി ടീമിന്റെയും ജൂനിയർ ടീമുകളുടെയും പരിശീലക സംഘത്തിലുണ്ടായിരുന്ന ബിജു ഇന്ത്യൻ അണ്ടർ 19 ടീമിന്റെ അസിസ്റ്റന്റ് കോച്ചായി രാഹുൽ ദ്രാവിഡിനൊപ്പവും സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇന്ത്യൻ പ്രിമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സംഘത്തിലുമുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ സായ് ട്രെയ്നിംഗ് സെന്ററിൽ ബിജുവിന്റെ ശിക്ഷണത്തിലാണ് സഞ്ജു സാംസൺ, റെയ്ഫി വിൻസന്റെ് ഗോമസ്, പി പ്രശാന്ത് തുടങ്ങിയവർ കഴിവ് തെളിയിച്ചത്.

Image Credit: BCCI

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The Board of Control for Cricket in India (BCCI)  announced the appointment of Biju George as the fielding coach of the Indian women's cricket team.