Follow KVARTHA on Google news Follow Us!
ad

സി എ ജി 1000 കോടിയുടെ അഴിമതി കണ്ടെത്തിയ കമ്പനിയിലെ അന്നത്തെ എംഡിയെ ഇടതു സര്‍ക്കാര്‍ വാഴിക്കുന്നു

വിഴിഞ്ഞം പദ്ധതിയില്‍ അദാനിക്ക് 8000 കോടിയുടെ അധിക നേട്ടമുണ്ടാകുന്ന കരാറാണ് സംControversy, Corruption, News, Media, Vigilance, Probe, Report, Kerala,

തിരുവനന്തപുരം: (www.kvartha.com 31.05.2017) വിഴിഞ്ഞം പദ്ധതിയില്‍ അദാനിക്ക് 8000 കോടിയുടെ അധിക നേട്ടമുണ്ടാകുന്ന കരാറാണ് സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയതെന്ന വിവാദം നിലനില്‍ക്കെ 1000 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തെക്കുറിച്ചുള്ള സിഎജി കണ്ടെത്തല്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി. എന്നാല്‍ ബുധനാഴ് ച പ്രമുഖ ദേശീയ ദിനപത്രം ഇത് പുറത്തുകൊണ്ടുവന്നതോടെ സംഭവം കത്തിപ്പിടിക്കുകയാണ്. 

കേരള അഗ്രോ മെഷിനറി കോര്‍പറേഷനിലാണ് ( കാംകോ) വന്‍ ക്രമക്കേട് കണ്ടെത്തിയത്. 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സംഭരണത്തിലുണ്ടായ ക്രമക്കേടുകളേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും സിഎജി ശുപാര്‍ശ ചെയ് തിട്ടുണ്ട്. ഈ കാലയളവില്‍ കാംകോ എംഡിയായിരുന്ന എന്‍ കെ മനോജിനെ ഇടതുമുന്നണി സര്‍ക്കാര്‍ വന്നപ്പോള്‍ അവിടെ നിന്നു മാറ്റിയിരുന്നു. പിന്നീട് വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡി നിയമനത്തിന് റിയാബ് നടത്തിയ അഭിമുഖത്തില്‍ മനോജിനു യോഗ്യത നേടാനായില്ല. എങ്കിലും അദ്ദേഹത്തെ കരകൗശല വികസന കോര്‍പറേഷന്‍ എംഡിയായി നിയമിച്ചു. ഇത് വിവാദത്തിലായിരിക്കുന്നതിനിടയിലാണ് മനോജിന്റെ കാലയളവില്‍ കാംകോയില്‍ നടന്ന ഞെട്ടിക്കുന്ന ക്രമക്കേട് സിഎജി പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

1000 Crore irregularities in Kerala PSU KAMCO , Says CAG, Controversy, Corruption, News, Media, Vigilance, Probe, Report, Kerala.


അതേസമയം 2013 - 14 കാലയളവില്‍ മാത്രമാണ് താന്‍ കാംകോ എംഡിയായിരുന്നത് എന്നും ഈ ക്രമക്കേടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് മനോജ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. പക്ഷേ, അത് ശരിയല്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കെ വാര്‍ത്തയ് ക്ക് ലഭിച്ചു. 2012 ജൂലൈ ഒന്ന് മുതല്‍ 2015 ആഗസ്റ്റ് 25 വരെ മനോജായിരുന്നു എംഡി.

2015 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടില്‍ കാംകോയേക്കുറിച്ച് ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സ് റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ ലംഘിച്ചാണ് കാംകോയില്‍ സംഭരണം നടന്നത്. ഇത് സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ സംശയങ്ങള്‍ക്ക് കാംകോ മറുപടി നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും നിലനില്‍ക്കുന്ന കാര്യങ്ങളല്ല എന്നാണ് സിഎജിയുടെ വിശദീകരണം. ടെന്‍ഡര്‍ കൂടാതെയാണ് സംഭരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സിഎജി രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്.

സ് റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പ്രകാരം പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ കമ്പനി സംഭരണത്തില്‍ പാലിച്ചിട്ടില്ല. 2010- 11, 2014- 15 കാലയളവില്‍ 813 കോടി രൂപയുടെ 1914 ഇനങ്ങള്‍ സംഭരിക്കുന്നതിന് 4,113 പര്‍ച്ചേസ് ഓര്‍ഡറുകളാണ് കമ്പനി നല്‍കിയത്. ഇതില്‍ ഒന്നുപോലും ടെന്‍ഡര്‍ ചെയ് തില്ല. ഈ കാലത്ത് 19 വിതരണക്കാരില്‍ നിന്നായി 266 കോടിയുടെ സാധനങ്ങള്‍ വാങ്ങിയതും സിഎജിയുടെ ശ്രദ്ധയില്‍പ്പെട്ടു. ശ്രീ ഗണേഷ് പ്രൈവറ്റ് ലിമിറ്റഡ്, ഓട്ടോകാസ്റ്റ് ലിമിറ്റഡ്, സിവിഎം പ്രെസിഷന്‍സ് പ്രോഡക് റ്റ് സ് പ്രൈവറ്റ് ലിമിറ്റഡ്, ടോളിന്‍സ് ടൈപ് സ് പ്രൈവറ്റ് ലിമിറ്റഡ്, ഫെയര്‍ഡഫീല്‍ഡ് അറ്റ് ലസ് ലിമിറ്റഡ് എന്നിവയാണ് ഇതില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ച സ്ഥാപനങ്ങള്‍.

കുറഞ്ഞ വിലയ് ക്ക് ലഭിക്കുമായിരുന്ന സാധനങ്ങള്‍ കൂടിയ വിലയ് ക്ക് വാങ്ങിയ വകയില്‍ ഒഴിവാക്കാമായിരുന്ന 43.89 കോടിയുടെ നഷ്ടവും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു 15. 31 കോടിയും ഇതേവിധം നഷ്ടമുണ്ടായി. അധികച്ചെലവുകള്‍ ഉണ്ടാകാതെ നോക്കുകയും സ് റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കുകയും ചെയ്യുന്നതില്‍ ഗുരുതരമായ പിഴവാണ് മാനേജ് മെന്റ് വരുത്തിയതെന്ന് സിഎജി നിരീക്ഷിക്കുന്നു. പരമാവധി സാധനങ്ങള്‍ കുറഞ്ഞ വിലയ് ക്ക് വാങ്ങിയെന്നാണ് കമ്പി സിഎജിക്ക് രണ്ടാമത് മറുപടി നല്‍കിയത്. എന്നാല്‍ ഇത് വസ് തുതാപരമായി തെറ്റാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


Also Read:
പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് അബോധാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: 1000 Crore irregularities in Kerala PSU KAMCO , Says CAG, Controversy, Corruption, News, Media, Vigilance, Probe, Report, Kerala.