Follow KVARTHA on Google news Follow Us!
ad

മഴ കനിഞ്ഞില്ലെങ്കില്‍ നേരിടേണ്ടിവരിക ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച; ജലവിനിയോഗത്തില്‍ കടുത്ത അച്ചടക്കവും മുന്‍ കരുതലും പാലിക്കണമെന്ന് മുഖ്യമന്ത്രി

മഴ കനിഞ്ഞില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെ നേരിടേണ്ട അവസ്ഥയാണ് വരാനിരിക്കുന്നതെന്നും ജലവിനിയോഗത്തില്‍ കടുത്ത അച്ചടക്കവും Rain, Kerala, Water, Chief Minister, Pinarayi vijayan, Drought, Wait and see, drought tsunami
തിരുവനന്തപുരം: (www.kvartha.com 27.02.2017) മഴ കനിഞ്ഞില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെ നേരിടേണ്ട അവസ്ഥയാണ് വരാനിരിക്കുന്നതെന്നും ജലവിനിയോഗത്തില്‍ കടുത്ത അച്ചടക്കവും മുന്‍ കരുതലും പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജല ധാരാളിത്തത്തില്‍ മുഴുകുമ്പോള്‍ ജലസംരക്ഷണം നാം മറക്കുന്നു. ഇത് കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.



വെള്ളയമ്പലത്ത് ജലഭവനില്‍ പരിസ്ഥിതി സൗഹൃദ കേന്ദ്രകാര്യാലയമന്ദിരവും ജനമിത്ര സോഫ്റ്റ്‌വെയറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മഴയുടെ ലഭ്യതയില്‍ ഭീതിദമായ കുറവാണ് അനുഭവപ്പെടുന്നത്. കിണറുകളും കുളങ്ങളും മൂടിയത് സ്വാഭാവികമായ റീ ചാര്‍ജിംഗ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും കാരണമായി. ഏതാണ്ട് 6.5 ലക്ഷത്തോളം കിണറുകളാണ് നമുക്ക് നഷ്ടമായത്.

ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവുമുള്‍പെടെ ജലസംരക്ഷണത്തിനുതകുന്ന പ്രവൃത്തികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rain, Kerala, Water, Chief Minister, Pinarayi vijayan, Drought, Wait and see, drought tsunami is very near to us.