Follow KVARTHA on Google news Follow Us!
ad

ട്രഷറികളിലും ബാങ്കുകളിലും നോട്ടുപിന്‍വലിച്ചതിനുശേഷമുള്ള ആദ്യ ശമ്പള, പെന്‍ഷന്‍ വിതരണം തുടങ്ങി: ഒരാള്‍ക്ക് ആഴ്ചയില്‍ 24,000 രൂപവരെ നല്‍കുന്നു

The first salary day after demonetization proved haranguing, Employees, Kottayam, Bank, Pension, RBI, Keralaനോട്ടുപിന്‍വലിച്ചതിനുശേഷമുള്ള ആദ്യ ശമ്പള, പെന്‍ഷന്‍ വിതരണം ട്രഷറികളിലും ബാങ്കു
കോട്ടയം: (www.kvartha.com 01.12.2016) നോട്ടുപിന്‍വലിച്ചതിനുശേഷമുള്ള ആദ്യ ശമ്പള, പെന്‍ഷന്‍ വിതരണം ട്രഷറികളിലും ബാങ്കുകളിലും തുടങ്ങി. ഒരാള്‍ക്ക് ആഴ്ചയില്‍ പരമാവധി 24,000 രൂപവരെയാണ് നല്‍കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ചില ട്രഷറികളില്‍ പണം വിതരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഭൂരിഭാഗം ട്രഷറികളിലും പണം വിതരണം സുഗമമായി നടക്കുന്നു.

The first salary day after demonetization proved haranguing, Employees, Kottayam, Bank, Pension, RBI, Kerala.

കോട്ടയം ട്രഷറിയില്‍ നിന്ന് 16,000 രൂപയാണ് നല്‍കുന്നത്. പെന്‍ഷന്‍കാരില്‍ ഭൂരിഭാഗംപേര്‍ക്കും ലഭിച്ചത് 5000 രൂപ മാത്രമാണ്. ശമ്പള അക്കൗണ്ടുകളില്‍ നിന്നുള്ള പണം ബാങ്കുകളില്‍ നേരിട്ടെത്തിയും ജീവനക്കാര്‍ പിന്‍വലിച്ചു തുടങ്ങി. ആവശ്യത്തിന് പണം ട്രഷറികളിലും ബാങ്കുകളിലുമെത്തിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്കും തുടങ്ങി.

നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ 1000 കോടി ട്രഷറികളിലേക്കും 1000 കോടി ബാങ്കുകളിലേക്കുമാണ് എത്തിക്കുന്നത്.

Also Read:
സ്‌റ്റേഷനില്‍ മൂന്നാംമുറ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ തൊട്ടുപിന്നാലെ കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ നവവരന്‍ ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം; ഒരാളുടെ കയ്യെല്ല് പൊട്ടി, ഷൂസിട്ട കാല് കൊണ്ട് നിലത്തിട്ട് ചവിട്ടിയരച്ചു, നാഭിക്ക് തൊഴിച്ചു; യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keywords: The first salary day after demonetization proved haranguing, Employees, Kottayam, Bank, Pension, RBI, Kerala.