Follow KVARTHA on Google news Follow Us!
ad

സൗദി ധനമന്ത്രിയെ പുറത്താക്കി

സൗദി ധനമന്ത്രി ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍അസഫിനെ പുറത്താക്കിRiyadh, Saudi Arabia, Gulf, Minister, King,
റിയാദ്: (www.kvartha.com 01.11.2016) സൗദി ധനമന്ത്രി ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍അസഫിനെ പുറത്താക്കി. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിയാണ് ധനമന്ത്രിയെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

എണ്ണവില തീരെ കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളാണ് ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍അസഫിന്റെ പുറത്താക്കലിനു വഴിവച്ചതെന്നാണ് വിവരങ്ങള്‍.

അതേസമയം ''ഇബ്രാഹിം അല്‍അസഫിനെ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുന്നു'' എന്ന് മാത്രമാണ് ഉത്തരവിലുണ്ടായിരുന്നത്.

പകരം സൗദിയിലെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ തലവനായിരുന്ന മുഹമ്മദ് അല്‍ജദാനാണ് പുതിയ ധനമന്ത്രി.
Ri yadh, Saudi Arabia, Gulf, Minister, King,   Saudi Finance Minister Replaced With Capital Markets Hea.



Keywords:Ri yadh, Saudi Arabia, Gulf, Minister, King,   Saudi Finance Minister Replaced With Capital Markets Hea.