Follow KVARTHA on Google news Follow Us!
ad

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളുമായി പറന്ന വിമാനം കൊളമ്പിയയില്‍ തകര്‍ന്നുവീണു

മെഡലിന്‍: (www.kvartha.com 29.11.2016) ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളുമായി കൊളംബിയയിലേയ്ക്ക് പറന്ന വിമാനം തകര്‍ന്നുവീണു. ഒWorld, Plane crash, Colombia, Brazil
മെഡലിന്‍: (www.kvartha.com 29.11.2016) ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളുമായി കൊളംബിയയിലേയ്ക്ക് പറന്ന വിമാനം തകര്‍ന്നുവീണു. ഒരു പ്രാദേശിക മല്‍സരത്തില്‍ പങ്കെടുക്കാനെത്തിയ താരങ്ങളാണ് അപകടത്തില്‍ അകപ്പെട്ടത്. 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

മെഡലിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പറക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്നത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് അപകടം. മോശമായ കാലാവസ്ഥയായതിനാല്‍ റോഡ് മാര്‍ഗം മാത്രമേ അപകടം നടന്ന സ്ഥലത്തേയ്ക്ക് എത്താനാകൂ. അപകടത്തെ അതിജീവിച്ചവര്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണ് മെഡലിന്‍ മേയര്‍ ഫെഡറിക്കോ ഗുറ്റിറെസ്.

അര്‍ദ്ധരാത്രിയായിരുന്നു അപകടം. ചാപെകോന്‍സ് ബ്രസീല്‍ ടീമംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. സൗത്ത് ആഫ്രിക്കന്‍ കപ്പ് മല്‍സരത്തില്‍ പങ്കെടുക്കാനായാണ് ടീമംഗങ്ങള്‍ കൊളംബിയയിലേയ്ക്ക് പറന്നത്.

SUMMARY: An airplane with 72 people on board, including players from a Brazilian soccer team heading to Colombia for a regional tournament final, has crashed on its way to Medellin's international airport.

World, Plane crash, Colombia, Brazil

Keywords: World, Plane crash, Colombia, Brazil