Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പം ആന്ധ്രയിലും തെലുങ്കാനയിലും; കേരളം ഏറെ പിറകില്‍

ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ ഏറ്റവും അനുകൂല അന്തരീക്ഷമുള്ളത് New Delhi, National, India, Business, Gujarat, Kerala, Central Government,
ന്യൂഡല്‍ഹി: (www.kvartha.com 01.11.2016) ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ ഏറ്റവും അനുകൂല അന്തരീക്ഷമുള്ളത് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഗുജ്‌റാത്തിലുമാണെന്ന്  ലോക ബാങ്കും കേന്ദ്ര വ്യവസായ പ്രോല്‍സാഹന മന്ത്രാലയവും തയാറാക്കിയ റിപ്പോര്‍ട്ട്.

ഗുജറാത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആന്ധ്രാപ്രദേശ് ഒന്നും തെലുങ്കാന രണ്ടും
സ്ഥാനങ്ങള്‍ കയ്യടക്കിയത്. അതേസമയം ആദ്യ പത്തില്‍ എട്ടു സ്ഥാനങ്ങളും ബിജെപി-എന്‍ഡിഎ സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങള്‍ക്കാണ്. തെലങ്കാന (ടിആര്‍എസ്) ഉത്തരാഖണ്ഡ് (കോണ്‍ഗ്രസ്) എന്നിവയാണ് ബിജെപി-എന്‍ഡിഎ സര്‍ക്കാരല്ലാത്ത സംസ്ഥാനങ്ങള്‍.

ഛത്തീസ്ഗഡ് (4), മധ്യപ്രദേശ് (5), ഹരിയാന (6), ജാര്‍ഖണ്ഡ് (7), രാജസ്ഥാന്‍ (8), ഉത്തരാഖണ്ഡ് (9), മഹാരാഷ്ട്ര (10) എന്നിങ്ങനെ ആദ്യ പത്തിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം 18ാം റാങ്ക് ഉണ്ടായിരുന്ന കേരളം ഇക്കുറി 20ാം സ്ഥാനത്തായി. കുതിപ്പ് ആവശ്യമായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തെ പെടുത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയ്ക്ക് 98.78% സ്‌കോര്‍ ഉള്ളപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 26.97%..

എകജാലക ക്ലിയറന്‍സ് രീതി, നികുതി പരിഷ്‌കരണം, തൊഴില്‍പരിസ്ഥിതി നയ പരിഷ്‌കരണം, തര്‍ക്കപരിഹാര സംവിധാനം, നിര്‍മാണ പെര്‍മിറ്റ്
തുടങ്ങിയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാക്കാനാവശ്യപ്പെട്ട് കേന്ദ്രം നിര്‍ദേശിച്ച ബിസിനസ് പരിഷ്‌കരണ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിന്റെ വിലയിരുത്തല്‍ കൂടിയാണു പട്ടിക.

 New Delhi, National, India, Business, Gujarat, Kerala, Central Government, Andhra, Telangana easiest states to do business.


Keywords: New Delhi, National, India, Business, Gujarat, Kerala, Central Government, Andhra, Telangana easiest states to do business.