Follow KVARTHA on Google news Follow Us!
ad

കന്യകാത്വം വില്‍പ്പനയ്ക്ക്, ലേലത്തുക 1കോടി 12 ലക്ഷം രൂപ;ഉന്നതവിദ്യാഭ്യാസത്തിനായി ഒരു പെണ്‍കുട്ടികന്യകാത്വം വില്‍പ്പനയ്ക്ക് വച്ചു

അരിയാന എന്ന ഇരുപതുക്കാരിക്ക് ഉന്നതവിദ്യാഭ്യാസം നേടണം. പ്രമുഖ Education, Online, University, Foreign, Student, Study, Cash, Girl, Russia, World
റഷ്യ: (www.kvartha.com 29.09.2016) അരിയാന എന്ന ഇരുപതുക്കാരിക്ക് ഉന്നതവിദ്യാഭ്യാസം നേടണം. പ്രമുഖ വിദേശസര്‍വ്വകലാശാലയില്‍ നിന്ന് മെഡിസിന്‍ പഠനം. അതായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. ഫീസ്, ഹോസ്റ്റല്‍ ഫീസ്, ഇതിനൊക്കെ പുറമേ നല്ലൊരു തുക ചെലവിനും വേണം. ആ തുക കണ്ടെത്തുന്നതിനായി അരിയാന കണ്ടെത്തിയ മാര്‍ഗം കന്യകാത്വം ലേലത്തില്‍ വയ്ക്കുക എന്നതാണ്.

ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയാണ് ഒരു രാത്രിക്കായി അരിയാന തനിക്ക് ഇട്ടിരിക്കുന്ന വില. കന്യകാത്വം കൈയിലിരിക്കുമ്പോള്‍ കാശുണ്ടാക്കാനായി എന്തിനാണ് മറ്റു വഴികളെന്നാണ് അരിയാന ചോദിക്കുന്നത്.

മെഡിസിന്‍ പഠനവും നല്ല ജോലിയുമാണ് തന്റെ ലക്ഷ്യമെന്നും ചെലവേറിയ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ പണത്തിന് ഇതുമാത്രമാണ് വഴിയെന്നും തന്റെ ജീവിതം തന്റെ തീരുമാനങ്ങളാണെന്നും അരിയാന പറയുന്നു. അരിയാനയ്‌ക്കൊപ്പം ഈ ഉദ്യമത്തില്‍ സുഹൃത്തായ ലോലിതയുമുണ്ട്. ഇതേ തുക തന്നെയാണ് ലോലിതയുടെ കന്യകാത്വത്തിന്റെ കുറഞ്ഞ ലേലത്തുക