Follow KVARTHA on Google news Follow Us!
ad

പിണറായി ചിരിക്കാന്‍ തുടങ്ങി; വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് വെള്ളാപ്പള്ളി

അധികാരത്തിലെത്തിയപ്പോള്‍ പിണറായി വിജയന് വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് എസ്എന്‍ഡിപി യോഗം Vellapally Natesan, SNDP, Pinarayi vijayan, CPM, LDF, Oommen Chandy, Chief Minister, Narendra Modi, Kollam, Kerala,
കൊല്ലം: (www.kvartha.com 01.06.2016) അധികാരത്തിലെത്തിയപ്പോള്‍ പിണറായി വിജയന് വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശരീര ഭാഷ പോലും മാറിയിട്ടുണ്ട്. ചിരിക്കാനും കളിക്കാനും പഠിക്കുന്നതും സമീപനത്തിലെ വ്യത്യാസങ്ങളാണ്.

ഇതുവരെ കണ്ടിരുന്നത് ഇങ്ങനെയൊരു മുഖമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന സമവായ ഭാഷ ഇതിന്റെ സൂചനയാണ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയുമൊക്കെ കാണാന്‍ പോയത് വലിയ മാറ്റമാണ്.

കേന്ദ്രവുമായി സംസ്ഥാനങ്ങള്‍ നല്ല ബന്ധം സൂക്ഷിച്ചാലേ സംസ്ഥാനങ്ങളുടെ പുരോഗതിക്കൊപ്പം രാജ്യപുരോഗതിയും സാധ്യമാകൂ. കേരളത്തിലെ ഖജനാവില്‍ കാല്‍ക്കാശില്ല. ഉമ്മന്‍ചാണ്ടിക്കു പറ്റിയ അബദ്ധവും ഇതായിരുന്നു.

മോഡി പ്രധാനമന്ത്രിയായിട്ടു രണ്ടു കൊല്ലമായിട്ടും സംസ്ഥാനത്ത് ഒരു പരിപാടിക്കു പോലും അദ്ദേഹത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords; Vellapally Natesan, SNDP, Pinarayi vijayan, CPM, LDF, Oommen Chandy, Chief Minister, Narendra Modi, Kollam, Kerala.