Follow KVARTHA on Google news Follow Us!
ad

സംസ്ഥാന ഹജ്ജ് ക്യാമ്പ് ഓഗസ്റ്റ് 20 മുതല്‍; ആദ്യ ഹജ്ജ് വിമാനം 22ന്

2016ലെ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഓഗസ്റ്റ് 20 മുതല്‍ നെടുമ്പാശേരിയില്‍ നടക്കും. ആദ്യ വിമാനം ഓഗസ്റ്റ് 22നു പുറപ്പെടും.Hajj, Malappuram, Kerala, Nedumbassery Airport, Flight,
കൊണ്ടോട്ടി: (www.kvartha.com 01.06.2016) 2016ലെ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഓഗസ്റ്റ് 20 മുതല്‍ നെടുമ്പാശേരിയില്‍ നടക്കും. ആദ്യ വിമാനം ഓഗസ്റ്റ് 22നു പുറപ്പെടും. സെപ്റ്റംബര്‍ അഞ്ചുവരെയാണ് സര്‍വീസ്. പതിനായിരത്തോളം പേര്‍ക്ക് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുണ്ട്.

വലിയ വിമാനങ്ങള്‍ക്കു കരിപ്പൂരില്‍ വിലക്കു വന്നതോടെയാണ് 2015 മുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശേരി വിമാനത്താവളത്തിലായത്. ക്യാമ്പില്‍ സേവനത്തിനുള്ള വളണ്ടിയര്‍മാര്‍ക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ചയോടെ പൂര്‍ത്തീകരിക്കും.

കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍നിന്ന് അപേക്ഷിച്ചവരുടെ ഇന്റര്‍വ്യു ആണ് വ്യാഴാഴ്ച നടക്കുക. സേവനത്തിനായി അപേക്ഷിച്ച ആയിരത്തോളം പേരില്‍ നിന്ന് 250 പേരെ തെരെഞ്ഞടുക്കും.

Keywords: Hajj, Malappuram, Kerala, Nedumbassery Airport, Flight, State Hajj camp, August 20, Haj flight, Karippur,  Nedumbassery.