Follow KVARTHA on Google news Follow Us!
ad

ഒരു കോണ്‍സ്റ്റബിളിനെ മാറ്റുംപോലെ പോലീസ് മേധാവിയെ നീക്കിയത് ഉചിതമായില്ല: പ്രതിപക്ഷ നേതാവ്

സാധാരണ ഒരു കോണ്‍സ്റ്റബിളിനെ സ്ഥലംമാറ്റുന്ന ലാഘവത്വത്തോടെ സംസ്ഥാന പൊലീസ് മേധാവിNew Delhi, National, Ramesh Chennithala, Congress, Police, Kerala, Chief Minister, Pinarayi vijayan, LDF, CPM, UDF,
ന്യൂഡല്‍ഹി: (www.kvartha.com 01.06.2016) സാധാരണ ഒരു കോണ്‍സ്റ്റബിളിനെ സ്ഥലംമാറ്റുന്ന ലാഘവത്വത്തോടെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ പദവിയില്‍ നിന്നു പുറത്താക്കിയത് ഉചിതമായില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതു തെറ്റല്ല. എസ്പി മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ എപ്പോഴും പാലിക്കാന്‍ കഴിയണമെന്നുമില്ല. എന്നാല്‍ മാറ്റുന്നതിനു മുന്‍പ് അദ്ദേഹത്തോട് അക്കാര്യം സംസാരിക്കേണ്ടിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആദരവു നല്‍കണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ജേക്കബ് പുന്നൂസിനെ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഡിജിപി പദവിയില്‍ നിന്നു മാറ്റിയിരുന്നില്ല. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണു സെന്‍കുമാറിനെ ഡിജിപിയാക്കിയത്. കഴിവും അര്‍പ്പണബോധവുമുള്ള ഉദ്യോഗസ്ഥനാണ്. ഏതു സാഹചര്യത്തെയും അക്ഷോഭ്യമായി നേരിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.


Keywords: New Delhi, National, Ramesh Chennithala, Congress, Police, Kerala, Chief Minister, Pinarayi vijayan, LDF, CPM, UDF,