Follow KVARTHA on Google news Follow Us!
ad

ഒരിന്നിങ്‌സില്‍ 1000 റണ്‍സെടുത്ത് റെക്കോര്‍ഡിട്ട പ്രണവിനെ സച്ചിന്റെ മകന് വേണ്ടി തഴഞ്ഞതോ?

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ അണ്ടര്‍16 മേഖലാ ടൂര്‍ണമെന്റിനുള്ള വെസ്റ്റ് സോണ്‍ Mumbai, Sachin Tendulker, Cricket, IPL, Sports,
വഡോദര: (www.kvartha.com 01.06.2016) സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ അണ്ടര്‍16 മേഖലാ ടൂര്‍ണമെന്റിനുള്ള വെസ്റ്റ് സോണ്‍ ടീമില്‍ ഇടംനേടിയത് സംബന്ധിച്ച് പുതിയ വിവാദം.

ഒരു ഇന്നിങ്‌സില്‍ പുറത്താകാതെ 1009 റണ്‍ നേടി റെക്കോര്‍ഡിട്ട മുംബൈയിലെ പ്രണവ് ധന്‍വാഡെയെ തഴഞ്ഞാണ് അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായത് കൊണ്ടാണ് പ്രണവിനെ തഴഞ്ഞതെന്നും അര്‍ജുന്‍ ടീമില്‍ ഇടം കണ്ടെത്തിയത് സച്ചിന്റെ മകനെന്ന 'യോഗ്യത'യുടെ പേരിലാണെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം.

ക്രിക്കറ്റില്‍ ആദ്യമായി ഒരു ഇന്നിങ്‌സില്‍ ആയിരം റണ്‍സ് അടിച്ചെടുത്താണ് മുംബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്രണവ് ലോകശ്രദ്ധയിലെത്തിയത്. ക്രിക്കറ്റിന്റെ ഏതു ഫോര്‍മാറ്റിലും ഒരു ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്.

ഓള്‍റൗണ്ടറെന്ന പേരില്‍ കായികരംഗത്ത് ശ്രദ്ധ നേടിയ താരമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. പ്രണവിന്റെ റെക്കോര്‍ഡ് നേട്ടം 10 വയസില്‍ താഴെയുള്ള ബോളര്‍മാര്‍ക്കെതിരെ ആയിരുന്നെന്നും സച്ചിന്റെ മകനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Keywords: Mumbai, Sachin Tendulker, Cricket, IPL, Sports, Sachin Tendulkar’s son,  Pranav Dhanawade ,  West Zone U-16, Arjun Tendulker.