Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍: പിണറായിയുടെ നിലപാട് അംഗീകരിക്കുന്നുവെന്ന് പി.ജെ.ജോസഫ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായി ചര്‍ച്ച വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ
തൊടുപുഴ: (www.kvartha.com 01.06.2016) മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായി ചര്‍ച്ച വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അംഗീകരിക്കുന്നുവെന്ന് മുന്‍ ജലവിഭവ മന്ത്രി പി.ജെ.ജോസഫ്.

കേരളത്തിന്റെ സുരക്ഷ എന്നത് അടിസ്ഥാനമാക്കി വേണം ഏതു ചര്‍ച്ചയും. അണക്കെട്ടിന് ബലക്ഷയമില്ലെന്ന നിലപാട് സ്വീകരിക്കേണ്ടത് ഇതു സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷം വേണമായിരുന്നു.  സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗമായിരുന്ന ജസ്റ്റിസ് കെ.ടി തോമസ് ഡാം സുരക്ഷിതമാണെന്ന നിലപാട് സ്വീകരിച്ചത് കേസില്‍ കേരളത്തിന് പ്രതികൂലമായി.

ഇപ്പോഴത്തെ പിണറായി വിജയന്റെ പ്രസ്താവന തമിഴ്‌നാടിന് പരോക്ഷമായെങ്കിലും സഹായകരമാകും. സുപ്രീം കോടതി വിധി വന്ന 2014 മെയില്‍ തന്നെ കേരള നിയമസഭ ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അന്താരാഷ്ര്ട ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Thodupuzha, Idukki, Mullaperiyar, Mullaperiyar, Save Mullaperiyar, Kerala, P.J.Joseph, Chief Minister, Pinarayi vijayan, LDF.