Follow KVARTHA on Google news Follow Us!
ad

'ദീര്‍ഘകാലം പ്രതിപക്ഷ നേതാവായി തുടരട്ടെ'; ഉച്ചവിരുന്നിനെത്തിയ ചെന്നിത്തലയ്ക്ക് എം.എ.ബേബിയുടെ ആശംസ

പ്രതിപക്ഷ നേതാവായശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയെ സിപിഎം പൊളിറ്റ് Kerala, Ramesh Chennithala, KPCC, AICC, New Delhi, National, M.A Baby, CPM, LDF, UDF, Pinarayi vijayan,
ന്യൂഡല്‍ഹി: (www.kvartha.com 01.06.2016) പ്രതിപക്ഷ നേതാവായശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി സ്വീകരിച്ചു. ചെന്നത്തലയെ പൊന്നാടയണിയിച്ച് സ്വീകരിച്ച് ദീര്‍ഘകാലം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരട്ടെയെന്ന് ബേബി ആശംസിച്ചു.

പിന്നീട് ബേബി തന്നെ വിശദീകരിച്ചു. അടുത്ത അഞ്ച് വര്‍ഷവും എല്‍ ഡി എഫ് തന്നെ കേരളം ഭരിക്കും. ചെന്നിത്തലയോടൊപ്പം വിരു്‌നനിന് നാരായണ സ്വാമിയുമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായ ശേഷം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകും മുന്‍പെ വി.നാരായണ സ്വാമിയും ഡല്‍ഹിയിലെത്തിയത് ഹൈക്കമാന്‍ഡിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ്.

ചെന്നിത്തലയെ കാണാന്‍ കേരളഹൗസിലെത്തിയ നാരായണ സ്വാമി പ്രിയസുഹൃത്തിനെക്കുറിച്ച് ഒരു പ്രവചനവും നടത്തി. ചെന്നിത്തല മുഖ്യമന്ത്രിയായിക്കഴിയുമ്പോള്‍ കേരളത്തിലെത്തി താന്‍ സന്ദര്‍ശിക്കുമെന്നായിരുന്നു പ്രവചനം.
Kerala, Ramesh Chennithala, KPCC, AICC, New Delhi, National, M.A Baby, CPM, LDF, UDF, Pinarayi vijayan,

Keywords: Kerala, Ramesh Chennithala, KPCC, AICC, New Delhi, National, M.A Baby, CPM, LDF, UDF, Pinarayi vijayan,