Follow KVARTHA on Google news Follow Us!
ad

കേരളത്തിലേക്കുള്ള കന്നു കാലികളെ ആന്ധ്രയിലും കര്‍ണാടകയിലും തടയുന്നു

കേരളത്തിലേക്ക് കന്നുകാലികളുമായി വരുന്ന വണ്ടികള്‍ ആന്ധ്രയിലും കര്‍ണാടകയിലും തടയുന്നു. Malappuram, Kerala, Karnataka, Tamilnadu,
മലപ്പുറം: (www.kvartha.com 01.06.2016) കേരളത്തിലേക്ക് കന്നുകാലികളുമായി വരുന്ന വണ്ടികള്‍ ആന്ധ്രയിലും കര്‍ണാടകയിലും തടയുന്നു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കേരളത്തിലേക്കു കൊണ്ടുവന്ന നൂറിലധികം കന്നുകാലി ലോഡ് വണ്ടികള്‍ കര്‍ണാടകയിലെ കൃഷ്ണഗിരി, ആന്ധ്രാപ്രദേശിലെ വിജയവാഡ, രാജമന്ത്രി മേഖലകളിലെ ചെക്ക് പോസ്റ്റുകള്‍ക്കു സമീപമാണ് സംഘം ചേര്‍ന്ന് പിടികൂടുന്നത്.

കര്‍ണാടക, ആന്ധ്ര മേഖലകളിലെ ചിലയിടങ്ങളില്‍ കാലികളെ തടയുന്ന സംഘം ഇവ കടത്തിവിടാന്‍ പതിനായിരം രൂപവരെയാണു ആവശ്യപ്പെടുന്നത്.

ഇതിനുപിന്നില്‍ വന്‍മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില സംഘങ്ങള്‍ പണം നല്‍കിയാല്‍ വണ്ടിവിട്ടു നല്‍കുന്നുണ്ടെന്നും കേരളാ കന്നുകാലി മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്പക്കാട്ടില്‍ യൂസുഫ് പറഞ്ഞു.

പിടികൂടിയ കാലികളെ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

Keywords: Malappuram, Kerala, Karnataka, Tamilnadu, Cattles,  Andhra Pradesh, Mafia, Kerala Livestock Merchant Association.