Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയില്‍ നിന്നും 300 തൊഴിലാളികളെ രക്ഷപ്പെടുത്തി

തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയില്‍ നിന്നും 80 കുട്ടികള്‍ ഉള്‍പ്പെടെ 300 തൊഴിലാളികളെ പോchennai, National,
ചെന്നൈ: (www.kvartha.com 30.05.2016) തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയില്‍ നിന്നും 80 കുട്ടികള്‍ ഉള്‍പ്പെടെ 300 തൊഴിലാളികളെ പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. തക്കതായ പ്രതിഫലമില്ലാതെ 20 മണിക്കൂറോളം ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഉടമ്പടി പ്രകാരം ജോലിക്കെത്തിയവരായിരുന്നു ഇവര്‍.

ഒറീസയില്‍ നിന്നുള്ളവരാണ് ഇവരില്‍ മുഴുവന്‍ പേരും. കഴിഞ്ഞ നവംബറിലാണിവര്‍ തമിഴ്‌നാട്ടിലെത്തിയത്. ഓരോ കുടുംബത്തിനും 12,000 രൂപ മുന്‍കൂര്‍ നല്‍കി ഇഷ്ടിക ചൂള ഉടമ ഇവരെ ചൂഷണം ചെയ്ത് വരികയായിരുന്നു.

ഇഷ്ടികയുണ്ടാക്കുന്നതിന് നൂറ്റി ഒന്നോളം കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 200 രൂപയാണ് വേതനമായി ലഭിച്ചിരുന്നത്. ഇഷ്ടിക വാഹനങ്ങളില്‍ കയറ്റുന്നവര്‍ക്കാകട്ടെ ആഴ്ചയില്‍ 240 രൂപയും.

ചൂള തൊഴിലാളികളില്‍ ഒരാളെ ഉടമ മര്‍ദ്ദിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ പോലീസിനെ ഇക്കാര്യമറിയിക്കുകയായിരുന്നു.


SUMMARY: CHENNAI: Over 300 workers including 88 children were rescued from a brick kiln in Tamil Nadu today where they were being forced to work for up to 20 hours a day without a proper salary.

Keywords: National, CHENNAI, 300 workers, 88 children, Rescued, Brick kiln, Tamil Nadu, Forced to work, 20 hours, Salary, Police.