Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് അഞ്ചു കോടിയോളം വ്യാജ ലൈസന്‍സുകള്‍; പുതിയ റോഡ് സുരക്ഷാ ബില്‍ വരുന്നു

രാജ്യത്ത് അഞ്ചു കോടിയോളം വ്യാജ ലൈസന്‍സുകളെ പിടക്കാന്‍ പുതിയ റോഡ് സുരക്ഷാ ബില്‍ New Delhi, National, India, Driving Licence, Fake, Central Government, Secrecy Bill, Parliament,
ന്യൂഡല്‍ഹി: (www.kvartha.com 30.05.2016) രാജ്യത്ത് അഞ്ചു കോടിയോളം വ്യാജ ലൈസന്‍സുകളെ പിടിക്കാന്‍ പുതിയ റോഡ് സുരക്ഷാ ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.

രാജ്യത്തെ വ്യാജ ലൈസന്‍സുകള്‍ക്കു തടയിടുകയെന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. വ്യാജ ഡ്രൈവിങ് ലൈസന്‍സുമായി പിടിയിലായാല്‍ ഇനി ഒരു വര്‍ഷത്തെ തടവും 10,000 രൂപ പിഴയും ഈടാക്കും. പിടിക്കപ്പെടുന്നത് പ്രായപൂര്‍ത്തിയാവാത്തവരാണെങ്കില്‍ 500 രൂപ പിഴയും മൂന്നുമാസത്തെ ജയില്‍ ശിക്ഷയുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

പിടിക്കപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളോ, വാഹനത്തിന്റെ ഉടമയോ 20,000 രൂപ പിഴയടക്കുകയും മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കുകയും വേണ്ടി വരും.

കേന്ദ്ര ഗതാഗത മന്ത്രാലയം ശേഖരിച്ച 18 കോടി ഡ്രൈവിങ് ലൈസന്‍സ് രേഖകളില്‍ 5.40 കോടിയും വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

Keywords: New Delhi, National, India, Driving Licence, Fake, Central Government, Secrecy Bill, Parliament, Fake licenses, Road safety bill.