Follow KVARTHA on Google news Follow Us!
ad

ജിഷയുടെ അമ്മയെ അറിയില്ലെന്ന വാദം പച്ചക്കള്ളം; തങ്കച്ചന്റെ വീട്ടുജോലിക്കാരിയാ യിരുന്നു ജിഷയുടെ അമ്മയെന്ന് ബന്ധുക്കള്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന Kochi, Ernakulam, Kerala, Murder, Perumbavoor, Murder case, P.P. Thankachan, UDF, Congress, Student,
കൊച്ചി: (www.kvartha.com 30.05.2016) പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്നും തങ്കച്ചന്റെ വീട്ടുജോലിക്കാരിയായിരുന്നു ജിഷയുടെ അമ്മയെന്നും ബന്ധുക്കള്‍.

30 വര്‍ഷം മുമ്പ് രാജേശ്വരിയുടെ മാതാവ് പ്രഭാവതിയും തങ്കച്ചന്റെ വീട്ടു ജോലിക്കാരിയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഈ സമയത്ത് രാജേശ്വരിയെ തങ്കച്ചന് അറിയാമായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് രാജേശ്വരിയെ അറിയില്ലെന്ന് തങ്കച്ചന്‍ പ്രതികരിച്ചത്. ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് ബാബു നല്‍കിയ പരാതി തന്റെ അറിവോടെയല്ലെന്ന് ബാബു വെളിപ്പെടുത്തി. പരാതിയെത്തുടര്‍ന്ന് പട്ടികജാതി/പട്ടികവകുപ്പ് നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ പോലീസ് കേസെടുത്തിരുന്നു.

കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും പോലീസുകാരനും പണം നല്‍കി വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചെന്നാണു കൊല്ലപ്പെട്ട ജിഷയുടെ പിതാവ് ബാബുവിന്റെ വെളിപ്പെടുത്തല്‍.
നിങ്ങള്‍ എസ്.സിഎസ്.ടി വിഭാഗമല്ലേ. സര്‍ക്കാരില്‍നിന്നു ഭാര്യയ്ക്ക് വന്‍തുക ലഭിക്കും. തനിക്കും പണം കിട്ടണ്ടെ. പേപ്പറില്‍ ഒപ്പിട്ടാല്‍ അതിന് വഴിയൊരുക്കാം ഇങ്ങനെയാണു വാര്‍ഡ് മെമ്പര്‍ സുനില്‍ പറഞ്ഞതെന്ന് ജിഷയുടെ പിതാവ് പറയുന്നു. വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങി 1000 രൂപയും നല്‍കിയെന്ന് ബാബു പറഞ്ഞു.


Keywords: Kochi, Ernakulam, Kerala, Murder, Perumbavoor, Murder case, P.P. Thankachan, UDF, Congress, Student. Jisha, Jisha Murder Case, Jisha's relatives.