Follow KVARTHA on Google news Follow Us!
ad

ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ല: മുസ്ലിംലീഗ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം വേണ്ടത്ര ആര്‍ജിക്കാന്‍ കഴിയാതിരുന്നതെന്ന് Kozhikode, Kerala, Muslim-League, IUML, Panakkad Hyder Ali Shihab Thangal, E.T Muhammed Basheer, K.P.A.Majeed, Assembly Election, Voters, UDF,
പാര്‍ട്ടി വോട്ടുകളിലെ വന്‍ഇടിവ് പഠിക്കാന്‍ ഉപസമിതി

കോഴിക്കോട്: (www.kvartha.com 30.05.2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം വേണ്ടത്ര ആര്‍ജിക്കാന്‍ കഴിയാതിരുന്നതാണ്
യു.ഡി.എഫിന്റെ പ്രധാന പരാജയ കാരണമെന്നു മുസ്ലിംലീഗ് സംസ്ഥാന
ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുസ്ലിംലീഗിന്റെ പാര്‍ട്ടി വോട്ടുകളില്‍ വന്‍തോതിലുള്ള ചോര്‍ച്ചയുണ്ടായിട്ടുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ വോട്ട് ചോര്‍ച്ച സംബന്ധിച്ചു പഠിക്കാന്‍ കെ. കുട്ടി അഹമ്മദ് കുട്ടി, പി.കെ.കെ. ബാവ, പി.എം.എ. സലാം എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. കൊടുവള്ളി, തിരുവമ്പാടി സീറ്റുകളിലെ പരാജയം പഠിക്കാന്‍ അഡ്വ. യു.എ. ലത്തീഫ്, അഡ്വ. റഹ്മത്തുല്ല, അഡ്വ. കെ.എന്‍.എ. ഖാദര്‍ എന്നിവരടങ്ങിയ ഉപസമിതിയേയും ഗുരൂവായൂര്‍ മണ്ഡലത്തിലെ പരാജയം സംബന്ധിച്ച് വി.കെ. ഇബ്രാഹിം കുഞ്ഞ്, എന്‍. ശംസുദ്ദീന്‍, വി.എം. സലീം എന്നിവരടങ്ങിയ സമിതിയേയും നിയോഗിച്ചു.

താനൂരിലെ പരാജയം സംബന്ധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Keywords: Kozhikode, Kerala, Muslim-League, IUML, Panakkad Hyder Ali Shihab Thangal, E.T Muhammed Basheer, K.P.A.Majeed, Assembly Election, Voters, UDF.