Follow KVARTHA on Google news Follow Us!
ad

പതിനഞ്ചുകാരിയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

യുപിയിലെ ബഹ്‌റൈച്ചില്‍ പതിനഞ്ചുകാരിയെ കൂട്ട ലൈംഗീക പീഡനത്തിനിരPolice, National,
ബഹ്‌റൈച്ച്: (www.kvartha.com 30.05.2016) യുപിയിലെ ബഹ്‌റൈച്ചില്‍ പതിനഞ്ചുകാരിയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ തക്കസമയത്ത് കൃത്യനിര്‍വഹണം നടത്താത്തതിന്റെ പേരില്‍ 4 പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്തു.
National, BAHRAICH, Body, 15-year-old, Girl, Tied, Tree, Gang-abused, Killed, Uttar Pradesh, Bahraich, Gone, Missing, Village, Friday, Police.
ലഖ്‌നൗയില്‍ നിന്നും 160 കിമീ അകലെയുള്ള നന്‍പാറയില്‍ നിന്നുമാണ് കുട്ടിയെ
കാണാതായതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

ഗ്രാമവാസികളായ മൂന്ന് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം. ശേഷം ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ മൃതദേഹം മരത്തില്‍ കെട്ടിയിടുകയും ചെയ്‌തെന്ന് ഇവര്‍ ആരോപിച്ചു.

അതേസമയം പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയോട് വിജനമായ സ്ഥലത്തെത്താന്‍ ഇയാളാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.

SUMMARY: BAHRAICH: Body of a 15-year-old girl was found tied to a tree after she was gang-abused and killed in Uttar Pradesh's Bahraich. She had gone missing from her village on Friday.

Keywords: National, BAHRAICH, Body, 15-year-old, Girl, Tied, Tree, Gang-abused, Killed, Uttar Pradesh, Bahraich, Gone, Missing, Village, Friday, Police.