Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ കിച്ചടി'

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍Thiruvananthapuram, Pension, Complaint, Kerala,
തിരുവനന്തപുരം: (www.kvartha.com 30.12.2015) സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ കിച്ചടി എന്ന പേരിലാണ് വിജിലന്‍സ് സംഘം ഓഫീസുകളില്‍ പരിശോധന നടത്തുന്നത്. വിജിലന്‍സ് മേധാവി എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകളെ കുറിച്ചുള്ള പൊതുജനങ്ങള്‍ പരാതി ഉയര്‍ത്തിയ സാഹചര്യത്തിലാണ് റെയ്ഡ്.

ക്ഷേമനിധി വിതരണം വൈകുന്നുവെന്നും ക്ഷേമനിധി കുടിശിക സര്‍ക്കാര്‍ അനുവദിച്ചിട്ടും അത്
വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നുമുള്ള പരാതി അടുത്തിടെ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റവും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് വിജിലന്‍സിന്റെ പരിശോധന.
Vigilance raid in govt offices, Thiruvananthapuram, Pension, Complaint, Kerala.

Also Read:
നിറം പൂശിയതിന് ഐ പി സി 153 പ്രകാരം 10 പേര്‍ക്കെതിരെ കേസ്

Keywords: Vigilance raid in govt offices, Thiruvananthapuram, Pension, Complaint, Kerala.