Follow KVARTHA on Google news Follow Us!
ad

യുഡിഎഫ് ഇപ്പോഴത്തെപ്പോലെ തെരഞ്ഞെടുപ്പിലും ഉണ്ടാകണം; കേരള നേതാക്കളോട് സോണിയ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഘടക കക്ഷികളെല്ലാം യുഡിഎഫിനൊപ്പം തന്നെThiruvananthapuram, Congress, V.M Sudheeran, Chief Minister, Oommen Chandy, Ramesh Chennithala, Kerala,
തിരുവനന്തപുരം:(www.kvartha.com 30.12.2015) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഘടക കക്ഷികളെല്ലാം യുഡിഎഫിനൊപ്പം തന്നെ ഉണ്ടാകുമെന്ന് ഉറപ്പു വരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശം. ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനും കോട്ടയത്ത് രാജീവ് ഗാന്ധി ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനത്തിനും എത്തിയ സോണിയ കക്ഷി നേതാക്കളുമായി സംസാരിക്കുന്നതിനു മുമ്പേതന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ നിര്‍ദേശം നല്‍കിയതായാണു വിവരം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസ വൈസ് പ്രസിഡന്റ് എം എം ഹസന്‍ തുടങ്ങിയവര്‍ സോണിയയെ കണ്ടപ്പോഴാണ് അവര്‍ നിലപാട് അറിയിച്ചത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജെഡിയുവും യുഡിഎഫില്‍ നിന്നു പോകാനിടയുണ്ടെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് സോണിയ ഇത്തരമൊരു നിലപാടെടുത്തത് എന്നത് സംസ്ഥാന നേതൃത്വത്തിനു വലിയ വെല്ലവിളിയായി.

മാണി ഗ്രൂപ്പ് ബിജെപി സഖ്യത്തിലേക്കും ജെഡിയു എല്‍ഡിഎഫിലേക്കും പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതേക്കുറിച്ച് ഡല്‍ഹിയിലുള്ള കേരളത്തിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വിവരം ശേഖരിച്ച ശേഷമാണ് സോണിയ എത്തിയതെന്നാണ് വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി എന്നിവരും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും സോണിയയുമായും രാഹുല്‍ ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കുറേ ദിവസങ്ങളായി ചികില്‍യ്ക്കു വേണ്ടി എ കെ ആന്റണി വിദേശത്തായിരുന്നതിനാല്‍ കേരളത്തിലേക്ക് വരുന്നതിനു മുമ്പ് സോണിയ കേരള രാഷ്ട്രീയം അദ്ദേഹവുമായി സംസാരിക്കുന്ന പതിവുണ്ടായില്ലത്രേ. ആന്റണി ചൊവ്വാഴ്ചയാണു തിരിച്ചെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ യുഡിഎഫില്‍ നിന്ന് ഏതെങ്കിലും പാര്‍ട്ടി
പുറത്തുപോയാല്‍ അതു വലിയതോതില്‍ മുന്നണിയുടെ വിശ്വാസ്യതയെയും കെട്ടുറപ്പിനെയും ബാധിക്കുമെന്നാണ് സോണിയ നേതാക്കളെ ബോധ്യപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സംശയമില്ലെങ്കിലും ചില കക്ഷികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് മാറിപ്പോകുന്നതു തടയാന്‍ പരമാവധി ശ്രമിക്കാമെന്നല്ലാതെ പിടിച്ചുനിര്‍ത്താമെന്ന ഉറപ്പില്ലെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. ഇത് അതേവിധം സോണിയയോടു പറഞ്ഞില്ലെന്നു മാത്രം.

യുഡിഎഫ് തിരിച്ചുവന്നില്ലെങ്കിലും മികച്ച വിജയം നേടി മാന്യമായി പ്രതിപക്ഷത്തിരിക്കാനെങ്കിലും സാധിക്കുമെന്ന ഉറപ്പുണ്ടോ എന്ന് സോണിയ കേരള നേതാക്കളോടു ചോദിച്ചു. തിരിച്ചുവരികതന്നെ ചെയ്യും എന്ന ഉറപ്പു നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതോടെയാണ് യുഡിഎഫ് ഇപ്പോഴത്തെപ്പോലെ നിലനിര്‍ത്തണമെന്ന് സോണിയ ആവശ്യപ്പെട്ടത്.

ജെഡിയു ജനുവരിയില്‍ മുന്നണി വിടുമെന്ന സൂചന ശക്തമാണ്. മാണിയുടെ മകന്‍ ജോസ് കെ മാണിക്ക് കേന്ദ്ര സഹമന്ത്രിസ്ഥാനവും പി ജെ ജോസഫിന് ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്ത് മാണി ഗ്രൂപ്പിനെ കൂടെക്കൂട്ടാന്‍ ബിജെപി തീവ്രശ്രമിത്തിലാണ്.

Sonia Gandhi to Kerala leaders,UDF will keep it's structure, Thiruvananthapuram, Congress, V.M Sudheeran, Chief Minister,


Also Read:
തലശ്ശേരിയില്‍ ലക്ഷങ്ങളുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

Keywords: Sonia Gandhi to Kerala leaders,UDF will keep it's structure, Thiruvananthapuram, Congress, V.M Sudheeran, Chief Minister, Oommen Chandy, Ramesh Chennithala, Kerala.