Follow KVARTHA on Google news Follow Us!
ad

പ്രശസ്ത സീരിയല്‍ നടിക്കെതിരെ സ്ത്രീധനപീഡനക്കേസ്; നല്‍കിയത് സഹോദര പത്‌നി

പ്രശസ്ത സീരിയല്‍ താരത്തിനെതിരെ സ്ത്രീധനപീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. Police, Case, Complaint, National,
ഗുഡ്ഗാവ്: (www.kvartha.com 30.12.2015) പ്രശസ്ത സീരിയല്‍ താരത്തിനെതിരെ സ്ത്രീധനപീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദര പത്‌നിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ സ്മിത ബന്‍സാളിനെതിരെയാണ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കളേഴ്‌സ് ചാനലിലെ ബാലിക വധു ഉള്‍പ്പെടെയുള്ള സീരിയലുകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന താരമാണ് സ്മിത. സ്മിതയുടെ സഹോദരന്‍ സൗരഭിന്റെ ഭാര്യ മേഘ ഗുപ്തയാണ് പരാതി നല്‍കിയിരിക്കുന്നത്. സ്മിത, ഭര്‍ത്താവ് സൗരഭ്, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ ദിവസമാണ് സ്മിത ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസെടുത്തത്. 2009ല്‍ വിവാഹിതയായ മേഘ ലണ്ടനില്‍ നിന്ന് അടുത്തിടെയാണ് ഗുഡ്ഗാവില്‍ എത്തിയത്.

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് മേഘ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അതേസമയം സംഭവത്തെ കുറിച്ചറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നാണ് സ്മിതയുടെ പ്രതികരണം. എന്നാല്‍ സ്മിതയുടെ ഭര്‍ത്താവ് അങ്കുഷ് മൊഹ്ല തങ്ങള്‍ക്ക് ഇക്കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ഇക്കാര്യം സംസാരിക്കാന്‍ പോലീസ് തങ്ങളുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സ്ത്രീധന പീഡന പരാതിയെക്കുറിച്ച് മാധ്യമങ്ങള്‍ വഴിയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Shocking! Fir Filed Against Tv Actress Smita Bansal For Dowry Harassment – Here Are 5 Things She Said!, Police, Case, Complaint, National.


Also Read:
തലശ്ശേരിയില്‍ ലക്ഷങ്ങളുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

Keywords:  Shocking! Fir Filed Against Tv Actress Smita Bansal For Dowry Harassment – Here Are 5 Things She Said!, Police, Case, Complaint, National.