Follow KVARTHA on Google news Follow Us!
ad

മുംബൈയില്‍ നിന്നും കോഴിക്കോട് വിവാഹ ചടങ്ങിനെത്തിയ ദമ്പതികളുടെ ആറര ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി; മോഷ്ടാവ് മുറിയുടെ താക്കോല്‍ സ്വന്തമാക്കിയത് ഭര്‍ത്താവെന്ന വ്യാജേന

മുംബൈയില്‍ നിന്നും കോഴിക്കോട് വിവാഹ ചടങ്ങിനായെത്തിയ ദമ്പതികളുടെ ആറര ലക്ഷത്തിന്റെComplaint, Police, Kannur, Kozhikode, Marriage, Kerala,
കോഴിക്കോട്: (www.kvartha.com 30.12.2015) മുംബൈയില്‍ നിന്നും കോഴിക്കോട് വിവാഹ ചടങ്ങിനായെത്തിയ ദമ്പതികളുടെ ആറര ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കോഴിക്കോട് കടവ് റിസോര്‍ട്ടിലെ മുറിയില്‍ നിന്നുമാണ് ആഭരണങ്ങള്‍ മോഷണം പോയത്. ഇരുവരും വിവാഹത്തിന് പോയ അവസരത്തില്‍ ഹോട്ടലിലെത്തിയ മോഷ്ടാവ് മുറിയുടെ താക്കോല്‍ സ്വന്തമാക്കിയത് ഭര്‍ത്താവെന്ന വ്യാജേന.

കണ്ണൂര്‍ സ്വദേശിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മുംബൈയില്‍ നിന്നും ദമ്പതികള്‍
കേരളത്തിലെത്തിയത്. തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ മുറിയെടുക്കുകയും ചെയ്തു. ഹോട്ടലിലെത്തിയ മോഷ്ടാവ് മുറിയുടെ താക്കോല്‍ ഭാര്യയുടെ കൈയ്യിലാണെന്നും ഭാര്യ പുറത്തുപോയിരിക്കുന്നതിനാല്‍ തനിക്ക് പകരം താക്കോല്‍ വേണമെന്നും ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ മോഷ്ടാവിന്റെ സംസാരത്തില്‍ സംശയം തോന്നാത്തതിനാല്‍ ജീവനക്കാര്‍ മുറിയുടെ താക്കോല്‍ കൊടുക്കുകയും ചെയ്തു.

ഇതോടെ മുറിയില്‍ കയറിയ മോഷ്ടാവ് സ്വര്‍ണവും വജ്രാഭരണങ്ങളും എടുത്ത് കടന്നുകളഞ്ഞു. ദമ്പതികള്‍ വിവാഹം കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് വാഴക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Mumbai Couple lost 6.5 lakh worth ornaments in Hotel Room, Complaint, Police, Kannur, Kozhikode, Marriage, Kerala.


Also Read:
നിറം പൂശിയതിന് ഐ പി സി 153 പ്രകാരം 10 പേര്‍ക്കെതിരെ കേസ്


Keywords: Mumbai Couple lost 6.5 lakh worth ornaments in Hotel Room, Complaint, Police, Kannur, Kozhikode, Marriage, Kerala.