Follow KVARTHA on Google news Follow Us!
ad

മഹാലഡുവിന്റെ വിശേഷങ്ങള്‍

മുന്തിരിയും പിസ്തയും ബദാമുമെല്ലാം നുറുക്കിയിട്ട തേനൂറുന്ന നല്ല മധുരമുള്ള ലഡു. ഒന്നു കണ്ടാല്‍ തന്നെ കൊതി കൊണ്ട് നാവില്‍ വെള്ളമൂറും. പക്ഷേ ആര്‍ത്തി മൂത്ത് അത്ര പെട്ടെന്നൊന്നും ഈ ലഡു തിന്നു തീര്‍ക്കാന്‍ കഴിയില്ലെന്നു മാത്രം. An over 8,000 kilogram 'laddu' prepared by a local shop during the Ganesh festival this year has set a Guinness Record as the largest sweetmeat of its kind for the fifth consecutive year, the makers said today.
(www.kvartha.com 30.12.2015) മുന്തിരിയും പിസ്തയും ബദാമുമെല്ലാം നുറുക്കിയിട്ട തേനൂറുന്ന നല്ല മധുരമുള്ള ലഡു. ഒന്നു കണ്ടാല്‍ തന്നെ കൊതി കൊണ്ട് നാവില്‍ വെള്ളമൂറും. പക്ഷേ ആര്‍ത്തി മൂത്ത് അത്ര പെട്ടെന്നൊന്നും ഈ ലഡു തിന്നു തീര്‍ക്കാന്‍ കഴിയില്ലെന്നു മാത്രം. ഒന്നും രണ്ടുമല്ല എണ്ണായിരം കിലോയാണ് ഹൈദ്രാബാദിലെ വിശാഖപട്ടണത്ത് നിര്‍മിച്ച ലഡുവിന്റെ ഭാരം. അതു കൊണ്ടെന്താ ആരെങ്കിലും തിന്നു തീര്‍ക്കും മുന്നേ തന്നെ ലഡു ഗിന്നസ് ബുക്കില്‍ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ലഡുവെന്ന റെക്കോഡാണ് എണ്ണായിരം കിലോ ഭാരമുള്ള മഹാ ലഡു സ്വന്തമാക്കിയത്.

Laddu Ganesh festivalവിശാഖപട്ടണത്തെ താപേശ്വരത്തെ ശ്രീഭക്താഞ്ജനേയ സ്വീറ്റ്‌സ് ഉടമ സാലാദി വെങ്കിടേശ്വരറാവുവാണ് ലോകത്തിലെ ഏറ്റവും ഭാരമുള്ള ലഡു ഉണ്ടാക്കി ഭാരം കൂടിയ ലഡു നര്‍മിച്ച് റെക്കോഡില്‍ ഇടം നേടുന്നത്. ഗണേശോത്സവത്തോടനുബന്ധിച്ച് വിശാഖപട്ടണത്ത് സ്ഥാപിച്ചിരുന്ന ഗണപതിഭഗവാന്റെ വിഗ്രഹത്തില്‍ നേദിക്കാനായാണ് കൃത്യം 8,369 കിലോഗ്രാം തൂക്കംവരുന്ന ലഡു വെങ്കിടേശ്വരറാവു തയാറാക്കിയത്.

2011ല്‍ 5,570 കിലോഗ്രാം തൂക്കമുള്ള ലഡുവും 2012ല്‍ 6,599 കിലോഗ്രാമും 2013ല്‍ 7,132 കിലോഗ്രാമും 2014ല്‍ 7,858 കിലോഗ്രാം തൂക്കമുള്ള ലഡുവും നിര്‍മിച്ചാണ് തുടര്‍ച്ചയായി റാവു ഗിന്നസ്ബുക്കില്‍ ഇടം നേടിയത്. ലക്ഷങ്ങളാണ് ഇതിന്റെ നിര്‍മാണച്ചെലവ്.

SUMMARY: An over 8,000 kilogram 'laddu' prepared by a local shop during the Ganesh festival this year has set a Guinness Record as the largest sweetmeat of its kind for the fifth consecutive year, the makers said today.