Follow KVARTHA on Google news Follow Us!
ad

പാക് ചാരസംഘടനയിലേക്ക് മലയാളിയെ വശീകരിച്ചത് ഈ ഫേസ്ബുക്ക് സുന്ദരി

ഇന്ത്യന്‍ വ്യോമ സേനയെ സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ പാകിസ്ഥാന്‍ ചാര Malappuram, Facebook, Arrest, National,
ഡെല്‍ഹി: (www.kvartha.com 30.12.2015) ഇന്ത്യന്‍ വ്യോമ സേനയെ സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് ചോര്‍ത്തി കൊടുത്തതിന് അറസ്റ്റിലായ മലപ്പുറം സ്വദേശി കെകെ രഞ്ജിത്തിനെ കുടുക്കിയത് ഒരു ഫേസ്ബുക്ക് സുന്ദരി.

ചാരപ്രവര്‍ത്തനത്തിന് മതം ഒരു പ്രശ്‌നമല്ലെന്ന് രഞ്ജിത്തിന്റെ അറസ്റ്റിലൂടെ തെളിയിക്കപ്പെട്ടിരിക്കയാണ്. ഒരു സാധാരണ വ്യോമ സേന ഉദ്യോഗസ്ഥനാണ് 30 കാരനായ രജ്ഞിത്ത്. പഞ്ചാബില്‍ നിന്നും ഡെല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് സംഘമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

രഞ്ജിത് അഞ്ചുവര്‍ഷമായി എല്‍എസിയായി ജോലിചെയ്യുകയാണ്.  വ്യോമസേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സുരീന്ദര്‍ സന്ധു പറഞ്ഞു. ഈയിടെ നടന്ന വ്യോമാഭ്യാസ പ്രകടനം സംബന്ധിച്ച വിവരം കൈമാറി. കൂടാതെ, പോര്‍വിമാനങ്ങളുടെ നീക്കം, വിവിധ വ്യോമസേനാ കേന്ദ്രങ്ങളില്‍ വിമാനങ്ങളുടെ വിന്യാസം തുടങ്ങിയ വിവരങ്ങളും കൈമാറിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ സജീവമായിരുന്ന രഞ്ജിതിനു സുന്ദരിയായ ബ്രിട്ടീഷുകാരിയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചപ്പോള്‍ അതില്‍ ഏറെ അഭിമാനം തോന്നിയിരുന്നു. എന്നാല്‍ അതൊരിക്കലും ഒരു വലിയ ട്രാപ്പാണെന്ന് കരുതിയുമില്ല.  രാത്രിയിലാണ് ഇരുവരും പലപ്പോഴും സല്ലപിക്കാറുള്ളത്. സോഷ്യല്‍മീഡിയക്ക് അടിമയായ രഞ്ജിത് അവള്‍ക്കുവേണ്ടി തന്റെ എത്രയോ ദിവസത്തെ രാത്രികള്‍ മാറ്റിവച്ചു. മാക്‌നോട്ട് ഡാമിനി എന്ന പേരിലായിരുന്നു വ്യാജ സുന്ദരി രഞ്ജിതിനെ സമീപിച്ചത്. ഡാമിനിയുടെ പ്രൊഫൈലില്‍ സ്ഥലം ബീസ്റ്റണ്‍, ലീഡ്‌സ് എന്നും ജോലി ഇന്‍വസ്റ്റിഗേറ്റീവ് മാഗസിന്റെ എക്‌സിക്യൂട്ടീവ് എന്നുമാണ് കാണിച്ചിരുന്നത്. എന്നാല്‍ ഇത് വ്യാജ വിലാസമാണെന്നാണ് പോലീസ് പറയുന്നത്. ഇത് ചാരസംഘടനയുടെ ശൈലിയാണെന്നും പോലീസ് വ്യക്തമാക്കി.

ഇരുവരും ഏറെ അടുത്തതോടെ ഡാമിനി രഞ്ജിതിന്റെ ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചു തുടങ്ങി. ഡാമിനിയെ ഹൃദയത്തിലേറ്റിയ രജ്ഞിത് എല്ലാ വിവരങ്ങളും കൈമാറുകയും ചെയ്തു. താമസിയാതെ ഇരുവരും ടെക്സ്റ്റ് ചാറ്റ് ഓഡിയോ ചാറ്റിലേക്ക് മാറ്റി. ഫോട്ടോകള്‍ വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ രഹസ്യ ചിത്രങ്ങളും വിഡിയോകളും കൈമാറുകയും ചെയ്തു. 

ഇതിനിടെ താന്‍ ജോലി ചെയ്യുന്ന മാഗസിനിലേക്ക് ഐഎഎഫിനെ കുറിച്ചുള്ള വിവരങ്ങള്‍ തരുമോ എന്നും ഡാമിനി ചോദിക്കുകയുണ്ടായി. സുഹൃത്തിന്റെ ഏത് ആവശ്യങ്ങളും സാധിച്ചുകൊടുക്കുന്ന രഞ്ജിത് എല്ലാ വിവരങ്ങളും നല്‍കുകയും ചെയ്തു. വിവരങ്ങള്‍ നല്‍കിയതിനു പണം നല്‍കാമെന്നും ഡാമിനി  വാഗ്ദാനം ചെയ്തിരുന്നു.

ഇതിനിടെ ഐഎഎഫിന്റെ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെ വിവരങ്ങളെല്ലാം ഡാമിനിക്ക് കൈമാറിയിരുന്നു. പിന്നീടാണ് താന്‍ കെണിയിലകപ്പെട്ടിരിക്കുന്നുവെന്ന സത്യം രഞ്ജിത് മനസ്സിലാക്കുന്നത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഐഎസ്‌ഐയുടെ കെണിയില്‍ പെട്ട രഞ്ജിതിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കെണിയില്‍ കുടുക്കാനായി സോഷ്യല്‍മീഡിയകളുടെ എല്ലാ സാധ്യതകളും ഐഎസ്‌ഐ ഉപയോഗപ്പെടുത്തി.

ISI used Facebook to honeytrap IAF airman into spilling secrets, Malappuram, Facebook, Arrest, National.


Also Read:
നിറം പൂശിയതിന് ഐ പി സി 153 പ്രകാരം 10 പേര്‍ക്കെതിരെ കേസ്
Keywords: ISI used Facebook to honeytrap IAF airman into spilling secrets, Malappuram, Facebook, Arrest, National.