Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ നാവികസേനയുടെ ബാരക്ക് 8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യന്‍ നാവികസേനയുടെ ബാരക്ക് 8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ദീര്‍ഘദൂരNew Delhi, attack, National,
ന്യൂഡല്‍ഹി: (www.kvartha.com 30.12.2015) ഇന്ത്യന്‍ നാവികസേനയുടെ ബാരക്ക് 8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ദീര്‍ഘദൂര സര്‍ഫസ് ടു എയര്‍ മിസൈല്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത പടക്കപ്പലില്‍ നിന്നുമാണ് വിക്ഷേപിച്ചത്. ഇസ്രയേലുമായുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് മിസൈല്‍ നിര്‍മ്മിച്ചത്. ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലില്‍ നിന്ന് പരീക്ഷണം നടത്തുന്നത്.

നേരത്തെ ഇസ്രയേല്‍ യുദ്ധക്കപ്പലുകളില്‍ രണ്ട് തവണ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രധാനമായും യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയെയാണ് ബാരക്ക് മിസൈലുകള്‍ ലക്ഷ്യം വയ്ക്കുന്നത്. ഒന്നിലധികം ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ കഴിയും എന്നതാണ് ഈ മിസൈലിന്റെ പ്രത്യേകത. ഇസ്രയേലിന്റെ ഐ.എ.ഐയും ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒയും റാഫേല്‍, എള്‍ട്ട കമ്പനികളും ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്.

Also Read:
തലശ്ശേരിയില്‍ ലക്ഷങ്ങളുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

 Indian Navy test-fires missile developed with Israel, New Delhi, attack

Keywords: Indian Navy test-fires missile developed with Israel, New Delhi, attack, National.