Follow KVARTHA on Google news Follow Us!
ad

നദിയുടെ ആഴത്തിലൂടെയൊരു ജലപാത

കൃഷ്ണാ നദിയുടെ ആഴങ്ങളിലൂടെ കാതങ്ങളോളം നീണ്ടു പോകുന്ന ഒരു കുഞ്ഞു വഴിത്താര. മത്സ്യങ്ങള്‍ക്കും ജലപുഷ്പങ്ങള്‍ക്കും ഇടയിലൂടെ ഇടതടവില്ലാതെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍.. The proposed riverfront capital city of Andhra Pradesh is all set to get an underwater tunnel in river Krishna.
(www.kvartha.com 30.12.2015) കൃഷ്ണാ നദിയുടെ ആഴങ്ങളിലൂടെ കാതങ്ങളോളം നീണ്ടു പോകുന്ന ഒരു കുഞ്ഞു വഴിത്താര. മത്സ്യങ്ങള്‍ക്കും ജലപുഷ്പങ്ങള്‍ക്കും ഇടയിലൂടെ ഇടതടവില്ലാതെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍. നാടോടിക്കഥകളില്‍ മാത്രം കേട്ടു പരിചയമുള്ള നദിയുടെ ആഴങ്ങളിലൂടെയുള്ള വഴിത്താര യാഥാര്‍ഥ്യമായിത്തീരുന്നു. മറ്റെങ്ങുമില്ല ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലാണ് ജലാന്തര്‍ഭാഗത്തൂടെയുള്ള തുരങ്കം നിര്‍മിക്കുന്നത്.

Walkway Krishna Riverഅമരാവതിയില്‍ നിന്നു വിജയ്‌വാഡ വരെ മൂന്നു കിലോമീറ്റര്‍ നീളത്തില്‍ സുതാര്യമായ ജലാന്തര്‍പാത നിര്‍മിക്കുന്നതിനുള്ള പദ്ധതികളാണിപ്പോള്‍ ഒരുങ്ങുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ആദ്യത്തെ ജലാന്തര്‍പാതയെന്ന വിശേഷണവും അമരാവതിക്കു സ്വന്തമാകും. ലോകത്തിന്റെ പലയിടങ്ങളിലായി ഇപ്പോള്‍ ഇരുന്നൂറിലധികം ജലാന്തര്‍പാതകളുണ്ടെങ്കിലും ഇന്ത്യയില്‍ ഇതേ വരെ ഈ മാര്‍ഗം ഗതാഗതത്തിനായി ഉപയോഗിച്ചിട്ടില്ല. സിംഗപ്പൂരില്‍ നിന്നുള്ള ഡിസൈനര്‍മാരാണ് അമരാവതിക്കു വേണ്ടിയുള്ള ജലാന്തര്‍പാതയുടെ കരടു രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അമരാവതിയില്‍ നിന്ന് ആരംഭിച്ച് വിജയവാഡയിലെ ഇബ്രാഹിം പട്ടണത്തിനു സമീപത്തുള്ള നദീ തീരം വരെ നിര്‍മിക്കുന്ന തുരങ്കം നഗരത്തിലെ വിനോദസഞ്ചാരമേഖലയെ സമ്പുഷ്ടമാക്കുന്നതിനു കൂടി ഗുണകരമാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.


SUMMARY: The proposed riverfront capital city of Andhra Pradesh is all set to get an underwater tunnel in river Krishna. As per the detailed master plan for the upcoming capital Amaravati, the transparent road tunnel will connect the administrative capital with Vijayawada.