Follow KVARTHA on Google news Follow Us!
ad

ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു; സോണിയ

സമൂഹനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയCongress, Chief Minister, Oommen Chandy, SNDP, Kerala,
ശിവിഗിരി: (www.kvartha.com 30.12.2015) സമൂഹനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. ഗുരുവിന്റെ ആശയങ്ങളെ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു. 83-ാമത് ശിവഗിരി മഹാതീര്‍ത്ഥാടന സമ്മേളനം ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും വളരെ പ്രസക്തിയുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സംഘടനയാണ് എസ്.എന്‍.ഡി.പി. എന്നാല്‍ ഗുരുവിന്റെ ലക്ഷ്യങ്ങളെ കേവലം സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ എസ്.എന്‍.ഡി.പിയെ കരുവാക്കുകയും എസ്.എന്‍.ഡി.പിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ വളച്ചൊടിക്കുകയും ചെയ്യുന്നു. ഗുരുവിനെ ഏറ്റെടുക്കുന്ന വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തേയും സമൂഹത്തേയും വഞ്ചിക്കുകയാണെന്നും സോണിയ പറഞ്ഞു. പിന്നാക്കക്കാരുടെ ശാക്തീകരണത്തിനാണ് കോണ്‍ഗ്രസ് ആര്‍.ശങ്കറിനെ മുഖ്യമന്ത്രി ആക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യനെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ശ്രീ നാരായണ ഗുരു ശ്രമിച്ചതെന്ന് ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജാതിമത ചിന്തകള്‍ക്ക് അതീതമായി ഒന്നിച്ച് നില്‍ക്കണമെന്ന ഗുരദേവ ദര്‍ശനത്തിന് ഇന്നും പ്രസക്തിയുണ്ട്. ജാതീയമായി ഭിന്നിപ്പിക്കുന്നവരെ ഗുരുദേവ ധര്‍മം കൊണ്ട് നേരിടണമെന്നും ഗുരുദേവദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ. ബാബു, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി, എം.എ. യൂസുഫലി, എന്നിവരും വേദിയില്‍ സംബന്ധിച്ചു.

രാവിലെ 10 മണിയോടെയാണ് സോണിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും വിമാനത്താവളത്തില്‍ സോണിയയെ സ്വീകരിക്കാനെത്തിയിരുന്നു. ഒരു മണിക്കൂര്‍ വര്‍ക്കലയില്‍ ചെലവഴിക്കുന്ന സോണിയ കോട്ടയത്തേക്ക് പോകും. കോട്ടയത്ത് വെച്ച് യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.

Also Read:
ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വെടിവെപ്പിലേക്ക് നീങ്ങി; 2 വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി

Home India Article Sadly, caste discrimination and oppression exists: Sonia Gandhi , Congress,

Keywords: Home India Article Sadly, caste discrimination and oppression exists: Sonia Gandhi , Congress, Chief Minister, Oommen Chandy, SNDP, Kerala.