Follow KVARTHA on Google news Follow Us!
ad

800 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു; തെളിവുകള്‍ കണ്ടെത്തി

800 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ Twitter, Criticism, World,
ഓസ്‌ട്രേലിയ: (www.kvartha.com 30.12.2015) 800 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തി. ഓസ്ട്രിയയില്‍ നിന്നുമാണ് മൊബൈല്‍ ഫോണിനോട് സാദൃശ്യമുള്ള കളിമണ്‍ രൂപം കണ്ടെത്തിയത്. പതിമൂന്നാം നൂറ്റാണ്ടിലെ സുമേരിയന്‍ രീതിയിലുള്ള ക്യൂനിഫോം എഴുത്ത് അടങ്ങിയ മൊബൈലിനോട് സാദൃശ്യമുള്ള വസ്തു ഇപ്പോള്‍ ഓണ്‍ലൈനിലൂടെ പ്രചരിക്കുകയാണ്.

പാരനോര്‍മല്‍ ക്രൂസിബിള്‍ എന്ന യുട്യൂബ് ചാനലാണ് കളിമണ്‍ മൊബൈലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യത്തോടൊപ്പം 'നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മാനവിക സംസ്‌കൃതി ഇത്രയേറെ വികാസം പ്രാപിച്ചിരുന്നു എന്നതിന്റെ തെളിവാണോ ഇത്, അതോ ടൈം ട്രാവല്‍ സത്യമായിരുന്നു എന്നോ?' എന്നുള്ള സംശയവും ചാനല്‍ ഉന്നയിക്കുന്നുണ്ട്.

മെസപ്പൊട്ടോമിയയില്‍ താമസിച്ചിരുന്ന സുമേരിയക്കാര്‍ ബിസി 3,500നും 3,000ത്തിനും ഇടയ്ക്ക് ഉപയോഗിച്ചിരുന്ന എഴുത്തുരീതിയായ ക്യൂനിഫോമാണ് ഈ കളിമണ്‍ രൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഇത് വ്യാജപ്രചരണമാണെന്നും തട്ടിപ്പാണെന്നും വാദിക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി കാരണങ്ങളും ഇവര്‍ നിരത്തുന്നുമുണ്ട്.

ഈ കളിമണ്‍ മൊബൈല്‍ ഓസ്ട്രിയയില്‍ നിന്നും കണ്ടെടുത്തിയെന്ന് പറയുന്നത് തന്നെ തട്ടിപ്പിനായി കൃത്രിമമായി ഉണ്ടാക്കിയെന്നതിന് തെളിവാണ്. പൗരാണിക കാലത്തെ മെസപ്പൊട്ടോമിയയിലെ (ഇറാന്‍, ഇറാഖ് ഉള്‍പ്പെടുന്ന മധ്യേഷ്യ) എഴുത്തു രീതി വെറും എണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രിയയില്‍ ഉപയോഗിച്ചു എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

കളിമണ്‍ മൊബൈല്‍ വെളുത്ത കയ്യുറകൊണ്ട് പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രം മാത്രമാണ് . ഇത്ര
വലിയ കണ്ടുപിടുത്തം നടന്നിട്ടും കാര്യമായി വിവരങ്ങള്‍ പുറത്തു വരാത്തത് ഇതൊരു ഇന്റര്‍നെറ്റ് ഹോക്‌സാണെന്നതിന്റെ തെളിവാണെന്നാണ് ഇതിനെതിരെ രംഗത്ത് വന്ന ടുദ ഡെത്ത് മീഡിയ എന്ന വെബ്‌സൈറ്റിന്റെ വാദം.

അതേസമയം, ഇത് തട്ടിപ്പല്ലെന്ന് വാദിക്കുന്നവരും ഉണ്ട്. പൗരാണിക കാലത്ത് അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ മൊബൈല്‍ രൂപമെന്നാണ് യുഎഫ്ഒ സൈറ്റിംഗ്‌സ് ഡെയ്‌ലി എഡിറ്റര്‍ സ്‌കോട്ട് സി വാറിംഗ് പറയുന്നത്. ഒരേസമയം ഭാവിയിലേക്കും ഭൂതകാലത്തിലേക്കും സഞ്ചരിക്കാന്‍ കഴിവുള്ളവര്‍ക്കേ ക്യൂനിഫോം ഉപയോഗിച്ച് എണ്ണൂറു വര്‍ഷം മുമ്പ് മൊബൈല്‍ രൂപം സൃഷ്ടിക്കാനാവൂ എന്നാണ് ഇവരുടെ വാദം.

Could archaeologists' discovery of '800-year-old mobile phone' prove time travel is real?, Twitter, Criticism, World.


Also Read:
ഡിവൈഡറിലെ കൊടിതോരണങ്ങള്‍ മാറ്റിയില്ല; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Keywords:  Could archaeologists' discovery of '800-year-old mobile phone' prove time travel is real?, Twitter, Criticism, World.