Follow KVARTHA on Google news Follow Us!
ad

22കാരിയെ തുണിയുരിഞ്ഞ് തെരുവിലൂടെ വിവസ്ത്രയാക്കി നടത്തിച്ചു; 11 സ്ത്രീകള്‍ ഉള്‍പ്പടെ 12 പേര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും

മുംബൈയില്‍ 22കാരിയായ യുവതിയെ തുണിയുരിഞ്ഞ് വിവസ്ത്രയാക്കി നടത്തിയ കേസില്‍ 11 സ്ത്രീകള്‍ ഉള്‍പ്പടെ 12 പേര്‍ക്ക് രണ്ട് വര്‍ഷം തടവും ആയിരം രൂപ പിഴയുംMumbai, Court, Brother, National,
മുംബൈ: (www.kvartha.com 30.12.2015) മുംബൈയില്‍ 22കാരിയായ യുവതിയെ തുണിയുരിഞ്ഞ് വിവസ്ത്രയാക്കി നടത്തിയ കേസില്‍ 11 സ്ത്രീകള്‍ ഉള്‍പ്പടെ 12 പേര്‍ക്ക് രണ്ട് വര്‍ഷം തടവും ആയിരം രൂപ പിഴയും. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2010ല്‍ മുംബൈയിലെ സെവ്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2010 ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം.  സംഭവം നടന്ന അവസരത്തില്‍ 22 വയസ് മാത്രമായിരുന്നു യുവതിയുടെ പ്രായം.

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് യുവതിയുടെ സഹോദരനെ പോലീസ്
11 women, one man convicted for stripping, parading woman, Mumbai, Court, Brother
അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപകരം വീട്ടാനായിരുന്നു യുവാവിന്റെ സഹോദരിയെ അക്രമാസക്തരായ ആള്‍ക്കൂട്ടം വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിച്ചത്. അതേ സമയം ജാതി വിദ്വേഷം സംബന്ധിച്ചുള്ള കുറ്റങ്ങളില്‍ നിന്നും കോടതി പ്രതികളെ മോചിപ്പിച്ചു. അക്രമം നടത്തിയവരിലും ദളിത് വിഭാഗക്കാര്‍ ഉള്ളത് കൊണ്ട് തന്നെ ജാതിവിദ്വേഷം പീഡനത്തിന് പിന്നിലുണ്ടെന്നത് സംബന്ധിച്ച് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.

മുംതാസ് ഷെയ്ഖ് (35), ശബാന സഹൈഖ്(37), റേഹന ഷെയ്ഖ് (32), ഖമറുന്നിസ ഖാന്‍(40), മാലതി ഭഗത് (50), റാബിയ കൊയാരി (33), ലാല്‍മുനി ബറേത്ത (50), അനിത വഖേല(30), കല്‍പ്പന കൊയാരി (45), ദാമോദര്‍ മുലെ (42), ശാര്‍ദ യാദവ് (41), സുനിത മിശ്ര (40) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

Also Read:
ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വെടിവെപ്പിലേക്ക് നീങ്ങി; 2 വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി

Keywords: 11 women, one man convicted for stripping, parading woman, Mumbai, Court, Brother, National.