Follow KVARTHA on Google news Follow Us!
ad

എം.കെ സജീവന് എക്‌സലന്‍സ് അവാര്‍ഡ്

യുഎഇയിലെ മലയാളി വ്യവസായി എം.കെ സജീവന് തിരുവനന്തപുരം വോയ്‌സ് ഓഫ് ഗള്‍ഫ് റിട്ടേണീസ് 2015ലെ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം ക്ലാസിക് അവന്യു Abu Dhabi, Award, Gulf, Thiruvananthapuram, M.K Sajeevan, Excellence award for MK Sajeevan
അബുദാബി: (www.kvartha.com 01.09.2015) യുഎഇയിലെ മലയാളി വ്യവസായി എം.കെ സജീവന് തിരുവനന്തപുരം വോയ്‌സ് ഓഫ് ഗള്‍ഫ് റിട്ടേണീസ് 2015ലെ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം ക്ലാസിക് അവന്യു റീജന്റില്‍ നടന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എം മാണി ഫലകവും തിരുവനന്തപുരം മേയര്‍ പ്രൊഫ. കെ ചന്ദ്രിക പ്രശസ്തി പത്രവും കൈമാറി.

അമ്പലത്തറ രാജന്‍ അധ്യക്ഷത വഹിച്ചു. പാലോട് രവി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. തോപ്പില്‍ സുരേന്ദ്രന്‍, ഉണ്ണി ബാലകൃഷ്ണന്‍, പി.എ ഹംസ, എസ് ബാദുഷ സംസാരിച്ചു. ചടങ്ങില്‍ ശിവഗിരി മഠാധിപത്യ പ്രകാശാനന്ദ സ്വാമികള്‍, നടന്‍ ജി.കെ പിള്ള, സാഹിത്യകാരന്‍ സതീഷ് ബാബു, കരീം വെങ്കിടങ്ങ്, എം.വി തോമസ്, എം.എന്‍ നസീര്‍, ഡോ. ജയ നാരായണ്‍ജി, ഡോ. സുരേഷ് കുമാര്‍, ശ്രീലത നമ്പൂതിരി, ഡോ. സിദ്ധാര്‍ഥന്‍, എം.എസ് പ്രസാദ്, ഡോ. എല്‍ദോ എന്നിവരെ ആദരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി സ്വദേശിയായ സജീവ് യുഎഇയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന എവര്‍സേഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഫയര്‍ എക്യുപ്‌മെന്റ്‌സ്, റസ്‌റ്റോറന്റ്, ആരോഗ്യ രംഗം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എവര്‍ സേഫ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

Excellence award for MK Sajeevan

Keywords: Abu Dhabi, Award, Gulf, Thiruvananthapuram, M.K Sajeevan, Excellence award for MK Sajeevan.