Follow KVARTHA on Google news Follow Us!
ad

സോഹന്‍ലാല്‍ ഗ്രാമത്തിന്റെ ശാപം; അരുണാ ഷാന്‍ബാഗിന്റെ ഘാതകനെ ഗ്രാമത്തില്‍ നിന്നും പുറത്താക്കാന്‍ നീക്കം

അരുണ ഷാന്‍ബാഗിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കിയ പ്രതിMumbai, Police, Jail, Report, Media, Family, National,
മുംബൈ: (www.kvartha.com 01/06/2015) അരുണ ഷാന്‍ബാഗിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കിയ പ്രതി സോഹന്‍ ലാല്‍ ബര്‍ത്തയെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ പര്‍പ പഞ്ചായത്തിന്റെ നീക്കം. ഇക്കാര്യം തീരുമാനിക്കാനായി അടുത്തുതന്നെ പഞ്ചായത്ത് യോഗം ചേരുമെന്നാണ് റിപോര്‍ട്ട്.

കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി തങ്ങളോടൊപ്പം താമസിക്കുന്ന സോഹന്‍ലാല്‍ അരുണയുടെ ഘാതകനാണെന്നറിഞ്ഞപ്പോള്‍ ഞെട്ടലാണുണ്ടായതെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗ്രാമമുഖ്യന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിനടുത്ത് പര്‍പ ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ് സോഹന്‍ലാല്‍ എന്ന് കഴിഞ്ഞ ആഴ്ചയാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയതത്. സംഭവത്തില്‍ ഏഴുവര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്തന്നെ സംശയമായിരുന്നു.

ഇയാളുടെ ക്രൂരപീഡനത്തെ തുടര്‍ന്ന് 42 വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന അരുണ മെയ് 18നാണ്  അന്തരിച്ചത്. ഇതോടെയാണ് സോഹന്‍ലാല്‍ വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായത്. എന്നാല്‍  മുംബൈ പോലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് സോഹന്‍ലാലിന്റെ കുടുംബം അവകാശപ്പെടുന്നത്.

സോഹന്‍ലലിനെ കുറിച്ചുള്ള ഒരു ഗ്രാമവാസിയുടെ അഭിപ്രായം ഇങ്ങനെയാണ്: 'ഞാന്‍ പര്‍പയില്‍ ജനിച്ചു വളര്‍ന്നയാളാണ്, സോഹന്‍ലാലിനെ വര്‍ഷങ്ങളായി അറിയുമെങ്കിലും മറ്റൊരു ജാതിയില്‍ പെട്ടവനായതിനാല്‍ അയാളുമായി തനിക്ക് വലിയ ബന്ധങ്ങളൊന്നുമില്ല. സോഹന്‍ലാലിന്റെ ഭൂതകാലത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.

പര്‍പവാസികള്‍ പൊതുവെ സമാധാനപ്രിയരാണ്. എന്നാല്‍ സോഹന്‍ലാല്‍ മൂലം ഗ്രാമത്തിനുണ്ടായ കുപ്രശസ്തിയില്‍ ഗ്രാമവാസികളെല്ലാം അസ്വസ്ഥരാണ്. പല ഗ്രാമവാസികളും അയാളെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും ഗ്രാമവാസിയായ ജോഗിന്ദര്‍ പറയുന്നു.

UP villagers want Aruna Shanbaug's assailant Sohanlal Walmiki out, Mumbai, Police, Jail,

Also Read:
മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലരുത്: കവിയൂര്‍ പൊന്നമ്മ
Keywords: UP villagers want Aruna Shanbaug's assailant Sohanlal Walmiki out, Mumbai, Police, Jail, Report, Media, Family, National.