Follow KVARTHA on Google news Follow Us!
ad

ശിക്ഷയില്‍ ഇളവ് ലഭിക്കാനായി മയക്കുമരുന്ന് കേസിലെ പ്രതി ഇസ്ലാം മതം സ്വീകരിച്ചു

അബൂദാബി: (www.kvartha.com 28/04/2015) ശിക്ഷയില്‍ ഇളവ് ലഭിക്കാനായി മയക്കുമരുന്ന് കേസിലെ പ്രതി ഇസ്ലാം മതം സ്വീകരിച്ചു.UAE, Drugs, Smuggle, Cocaine, Islam, Convict, Converted, Repentance,
അബൂദാബി: (www.kvartha.com 29/04/2015) ശിക്ഷയില്‍ ഇളവ് ലഭിക്കാനായി മയക്കുമരുന്ന് കേസിലെ പ്രതി ഇസ്ലാം മതം സ്വീകരിച്ചു. ഒരു കിലോ മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണിയാള്‍ പിടിയിലാകുന്നത്. നൈജീരിയന്‍ വിനോദ സഞ്ചാരിയാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് അപ്പീല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അബൂദാബി എയര്‍പോര്‍ട്ടില്‍ വെച്ചാണിയാള്‍ അറസ്റ്റിലാകുന്നത്. 1.08 കിലോ മയക്കുമരുന്ന് ഇയാള്‍ വയറില്‍ ഒളിപ്പിച്ചിരുന്നു. തെക്കേ അമേരിക്കയില്‍ നിന്നുള്ള വിമാനത്തിലാണിയാള്‍ അബൂദാബി എയര്‍പോര്‍ട്ടിലെത്തിയത്.

കേസില്‍ അബൂദാബി ക്രിമിനല്‍ കോടതി പ്രതിക്ക് 15 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ചു. ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ചെയ്ത കുറ്റത്തില്‍ കുറ്റബോധം തോന്നിയ യുവാവ് പശ്ചാത്താപ വിവശനായി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.

1.8 കിലോയല്ല, മറിച്ച് 1.8 ഗ്രാം മയക്കുമരുന്നാണ് താന്‍ കടത്താന്‍ ശ്രമിച്ചതെന്നും അത് തന്റെ വ്യക്തിപരമായ ആവശ്യത്തിനായിരുന്നുവെന്നും ഇയാള്‍ അപ്പീല്‍ കോടതിയെ അറിയിച്ചു. ഇനിയൊരിക്കലും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്ന് വ്യക്തമാക്കിയ പ്രതി തന്റെ ശിക്ഷ ഇളവ് ചെയ്തു തരണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.
UAE, Drugs, Smuggle, Cocaine, Islam, Convict, Converted, Repentance,

SUMMARY: A tourist convicted of trying to smuggle more than 1kg of cocaine inside his stomach has converted to Islam in an attempt to show repentance for his crime, an appeal court has been told.

Keywords: UAE, Drugs, Smuggle, Cocaine, Islam, Convict, Converted, Repentance,