Follow KVARTHA on Google news Follow Us!
ad

യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ വിമാനമാര്‍ഗം നാട്ടിലെത്തിക്കും: സുഷമ സ്വരാജ്

യമനില്‍ ആഭ്യന്തര യുദ്ധം ശക്തമായതോടെ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍New Delhi, Bomb Blast, Nurse, Malayalees, Airport, National,
ഡെല്‍ഹി: (www.kvartha.com 30.03.2015) യമനില്‍ ആഭ്യന്തര യുദ്ധം ശക്തമായതോടെ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എല്ലാവിധ മുന്നൊരുക്കങ്ങളും നടപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിമാനമാര്‍ഗമാണ് ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

തലസ്ഥാനമായ സന്‍ ആയില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ദിവസേന മൂന്ന് മണിക്കൂര്‍ സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളില്‍  കഴിയുന്നത്ര ഇന്ത്യക്കാരെ  ഒഴിപ്പിക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ബോംബാക്രമണത്തില്‍ സന്‍ ആ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ അഗ്രഭാഗത്തിനു സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കപ്പെട്ടതായും  സുഷമ സ്വരാജ് അറിയിച്ചു.

Air India sends its flight, to bring home stranded Indians from a strife-torn Yemen, New Delhi, Bomb Blast, Nurse, Malayalees, Airport,
നാലായിരത്തിലേറെ ഇന്ത്യക്കാരാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 3100 പേരാണ്  സന്‍ ആയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. 500 പേര്‍ എദനില്‍ കുടുങ്ങിയിട്ടുണ്ട്.

സന്‍ ആയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്രം. യെമനില്‍ നിന്ന് ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ നേരത്തെ രണ്ടു കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ആദ്യ സംഘം തിങ്കളാഴ്ച നാട്ടിലെത്തും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Air India sends its flight, to bring home stranded Indians from a strife-torn Yemen, New Delhi, Bomb Blast, Nurse, Malayalees, Airport, National.

Post a Comment