എ.എ.പി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും യോഗേന്ദ്ര യാദവ് പുറത്തേയ്ക്ക്

ന്യൂഡല്‍ഹി: (www.kvartha.com 28/02/2015) ആം ആദ്മി പാര്‍ട്ടിയുടെ സമുന്നത സമിതിയില്‍ നിന്നും മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവിനെ താഴെയിറക്കാന്‍ നീക്കം നടക്കുന്നതായി റിപോര്‍ട്ട്. പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗമാണ് യോഗേന്ദ്ര യാദവ്.

അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ മറ്റ് അംഗങ്ങള്‍ അതൃപ്തരാണെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഫെബ്രുവരി 26ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ യാദവിനെതിരെ ചൂടന്‍ സംവാദമുണ്ടായി.

അതിന് ശേഷം പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി. തുടര്‍ന്ന് പിഎസി പുനസംഘടിപ്പിക്കാന്‍ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. പാര്‍ട്ടി കണ്‍ വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനാണ് പാര്‍ട്ടി ഈ ഉത്തരവാദിത്വം വിട്ടുനല്‍കിയിരിക്കുന്നത്.

Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet, Manish Sisodia, Yogendra Yadavഅരവിന്ദ് കേജരിവാളും യോഗേന്ദ്ര യാദവുമായി അത്ര രസത്തിലല്ലെന്നാണ് സൂചനകള്‍. 26ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിന്നും കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും വിട്ടുനിന്നിരുന്നു. അതിന് ശേഷം വിളിച്ച യോഗത്തില്‍ വോട്ടവകാശമുള്ള സ്ഥിരാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അടച്ചുപൂട്ടിയ മുറിക്കകത്തായിരുന്നു യോഗം. ഈ മീറ്റിംഗിലും കേജരിവാളും സിസോഡിയയും യാദവും പങ്കെടുത്തില്ല. ബാക്കിയുള്ള അംഗങ്ങള്‍ രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കുന്നതിന് അനുകൂലമായാണ് വോട്ട് ചെയ്തത്. കേജരിവാളിനെ പാര്‍ട്ടി ഈ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

അതേസമയം നേരത്തേ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി കണ്‍ വീനര്‍ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധനാണെന്ന് കേജരിവാള്‍ വ്യക്തമാക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡമാണ് ആം ആദ്മി പാര്‍ട്ടി പാലിച്ചുപോരുന്നത്. അതിനാല്‍ ഡല്‍ഹിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി കണ്‍ വീനര്‍ സ്ഥാനം ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലും ഏറ്റെടുക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.

SUMMARY: Senior Aam Aadmi Party leader Yogendra Yadav may soon be dropped from the party's highest decision-making body, the Political Affairs Committee (PAC).

Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet, Manish Sisodia, Yogendra Yadav


Post a Comment

Previous Post Next Post