Follow KVARTHA on Google news Follow Us!
ad

ഐ എസ് കേസ്; മെഹദിയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു

ഐ എസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്ത കേസില്‍ അറസ്‌ററിലായ മെഹദി മസ്‌റൂറിന്റെ പങ്ക് തെളിയിക്കുന്ന Twitter, Email, Police, Bangalore, Arrest, Message, Case, National
ബംഗളൂരു: (www.kvartha.com 22.12.2014) ഐ എസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്ത കേസില്‍ അറസ്‌ററിലായ മെഹദി മസ്‌റൂറിന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പോലീസ്.

ഇരുപത്തിനാലുകാരനായ മെഹദി കൈകാര്യം ചെയ്തിരുന്ന ഷാമി വിറ്റ്‌നസ്, ഇല്‍സാല്‍ട്ടഡോര്‍ എന്നി അക്കൗണ്ടുകള്‍ക്കു പുറമേ മറ്റു രണ്ടു അക്കൗണ്ടുകള്‍ കൂടി അയാള്‍ക്ക് ഉണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് ഇയാള്‍ മറന്നുപോയതായി ചോദ്യം ചെയ്യലില്‍ പറഞ്ഞുവെന്നാണ് പോലീസ് പറയുന്നത്

തന്റെ ട്വിറ്റിനെ പ്രോല്‍സാഹിപ്പിക്കുന്നവരുമായി എപ്പോഴും ബന്ധപ്പെടുന്നതിനായി മൂന്ന് ഇ-മെയില്‍ അക്കൗണ്ടുകളും മെഹദി കൈകൈര്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഈ അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകളെല്ലാം മറന്നുപോയെന്നാണ് മെഹദി പറയുന്നതെങ്കിലും ഇത് വിശ്വാസയോഗ്യമല്ലെന്നാണ് പോലീസിന്റെ നിരീക്ഷണം.

മെഹദിയുടെ ഇ-മെയിലുകളും ട്വിറ്റര്‍ അക്കൗണ്ടുകളും പരിശോധിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയുന്നതിനുള്ള മന:പൂര്‍വ്വമായ ശ്രമങ്ങളാണ് അയാള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനര്‍ത്ഥം ഐ എസുമായി ബന്ധപ്പെട്ട് നിരവധി മെയിലുകള്‍ ഇയാള്‍ അയയ്ക്കുകയും ഇയാള്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. അതല്ലെങ്കില്‍ ഈ അഞ്ച് അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ നഷ്ടപ്പെട്ടുവെന്ന പറയേണ്ട ആവശ്യം അയാള്‍ക്കില്ല.. കേസിന്റെ അന്വേഷണചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 Twitter, Email, Police, Bangalore, Arrest, Message, Case, National

Also Read:
ദളിത് വിദ്യാര്‍ത്ഥിനിയെ മദ്യം കുടിപ്പിച്ചു പീഡിപ്പിച്ച അഞ്ചംഗ സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍
Keywords: Twitter, Email, Police, Bangalore, Arrest, Message, Case, National

Post a Comment