Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ ഫോണിലൂടെ വിവാഹതട്ടിപ്പ്: 30 ലക്ഷം തട്ടിയ വിരുതന്‍ കുടുങ്ങി

ഗള്‍ഫില്‍ ജോലിക്കാരനെന്ന വ്യാജേന വിവാഹാലോചന നടത്തിയ ശേഷം പല യുവതികളില്‍ നിന്നായി 30 ലക്ഷത്തോളം രൂപ Thodupuzha, Marriage, Wedding, Mobile Phone, Kerala, Fraud.
തൊടുപുഴ: (www.kvartha.com 22.12.2014) ഗള്‍ഫില്‍ ജോലിക്കാരനെന്ന വ്യാജേന വിവാഹാലോചന നടത്തിയ ശേഷം പല യുവതികളില്‍ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തൃശൂര്‍ ജില്ലയിലെ ആളൂര്‍ കല്ലേറ്റിന്‍ കരയില്‍ കണ്ണംകുന്നില്‍ ബിജു കെ. ജോസിനെ (34)യാണ് തൊടുപുഴ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജില്‍സന്‍ മാത്യു, സബ് ഇന്‍സ്‌പെകര്‍ സബ്രഹ്മണ്യന്‍, എ.എസ്.ഐ. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തൊടുപുഴ ടൗണില്‍ നിന്ന് തിങ്കളാഴ്ച പകല്‍ 12ഓടെ നാടകീയമായി പിടികൂടിയത്. തട്ടിപ്പിന് ഇരയായ തൊടുപുഴ സ്വദേശിനിയായ നഴ്‌സിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

പത്രങ്ങളിലെ വിവാഹ പരസ്യം ശേഖരിക്കുന്ന പ്രതി തന്റെ മൊബൈല്‍ ഫോണിലെ മാജിക് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇയാളുടെ പിതാവും അമ്മയും ബന്ധുക്കളുമാണെന്ന വ്യാജേന വീട്ടുകാരെ വിളിക്കും. തന്റെ മകന്‍ എം ടെക് കഴിഞ്ഞ് കുവൈത്തിലെ ഒരു കമ്പനിയില്‍ ഉയര്‍ന്ന ജോലിയുള്ള ആളാണെന്നും പരസ്യത്തില്‍ കണ്ട പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടതായും അറിയിക്കും. കുവൈത്തില്‍ നാല്‍പ്പത് വര്‍ഷത്തെ ബോണ്ടിലാണ് ജോലിയെന്നും പെണ്‍കുട്ടിക്ക് അവിടെ പോയി സുഖമായി ജീവിക്കാന്‍ കഴിയുമെന്നും ബന്ധുക്കളെ ധരിപ്പിക്കും. പിന്നീട് ഒരാഴ്ച കഴിയുമ്പോള്‍ ഇയാളുടെ സ്വരത്തില്‍ താന്‍ നാട്ടില്‍ അവധിക്ക് എത്തിയിട്ടുണ്ടെന്നും വിവാഹം ഉടന്‍ നടത്തണമെന്നും ആവശ്യപ്പെടും. 

Thodupuzha, Marriage, Wedding, Mobile Phone, Kerala, Fraud.പിന്നീട് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കുന്ന ഇയാള്‍ പിതാവിന് ഹൃദയ ശസ്ത്രക്രിയ നടത്തണമെന്നും തന്റെ എ.ടി.എം. കാര്‍ഡ് നഷ്ടപ്പെട്ടെന്നും അസുഖമായതിനാല്‍ പിതാവിന്റെ ജോയിന്റ് അക്കൗണ്ടില്‍ നിന്നും പണം എടുക്കാന്‍ നിര്‍വാഹമില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയിരുന്നത്. പണം അടയ്ക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പരും നല്‍കും. ഇത്തരത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ നേഴ്‌സിന്റെ പക്കല്‍ നിന്ന് 12 ലക്ഷം രൂപയും കോട്ടയത്തെ ഡോക്ടറുടെ പക്കല്‍ നിന്ന് 15 ലക്ഷം രൂപയും തട്ടിയിരുന്നു. പരാതിക്കാരിയായ തൊടുപുഴ സ്വദേശിനിയായ നഴ്‌സില്‍ നിന്ന് പതിനായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയതിനാല്‍ പോലിസില്‍ പരാതി നല്‍കുകയായിരുു. ഇതേ തുടര്‍ന്നാണ് പോലിസ് കെണിയൊരുക്കി പ്രതിയെ പിടികൂടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Marriage, Wedding, Mobile Phone, Kerala, Fraud.

Post a Comment