Follow KVARTHA on Google news Follow Us!
ad

സോളാര്‍ തട്ടിപ്പ്: തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ ഹൈക്കോടതി തടഞ്ഞു

സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ Kochi, Kerala, Thiruvananthapuram, Case, Court, Complaint, Police, Solar Case, Saritha S Nair
കൊച്ചി:(www.kvartha.com 18.10.2014) സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ ഹൈക്കോടതി തടഞ്ഞു. തങ്ങളുടെ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശികളായ ഡോ. മാത്യു തോമസ്, റാസിക് അലി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കിന്റെ ഉത്തരവ്.

സ്വിസ് സോളാര്‍ കമ്പനിയെന്ന പേരില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി 1.04 കോടി രൂപ പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, ശാലു മേനോന്‍, മാതാവ് കലാ വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. തട്ടിപ്പിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ ഉണ്ട്. കേസില്‍ തിരുവനന്തപുരത്തെ അഭിഭാഷകന്‍ ദിലീപ് സത്യനെ സ്‌പെഷല്‍ പ്രോസിക്യുട്ടറായി നിയോഗിക്കണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ പ്രോസിക്യുഷന്‍സ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.


116 സാക്ഷികളും ബ്രഹത്തായ രേഖകളുമുള്ള കേസിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്നും നീതിപൂര്‍വകമായ വിചാരണ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഈ മാസം 31 ന് ആരംഭിക്കാനിരിക്കുന്ന വിചാരണയാണ് കോടതി തടഞ്ഞത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kochi, Kerala, Thiruvananthapuram, Case, Court, Complaint, Police, Solar Case, Saritha S Nair, Solar case: court rejects trail at TVM court

Post a Comment