Follow KVARTHA on Google news Follow Us!
ad

മോഷ്ടിച്ച ചന്ദനം ചെത്തി മിനുക്കുന്നതിനിടയില്‍ 3 പേര്‍ പിടിയില്‍

കാന്തല്ലൂര്‍ റേഞ്ചില്‍ കൂണ്ടക്കാട് ഭാഗത്ത് നിന്നും മുറിച്ച ചന്ദനം ചെറുകഷ്ണങ്ങളാക്കി ചെത്തി മിനുക്കുന്നതിനിടെ Idukki, Kerala, Arrest, Accused, Ganeshan, Muniyaswami, Vanaraj
ഇടുക്കി: (www.kvartha.com 18.10.2014) കാന്തല്ലൂര്‍ റേഞ്ചില്‍ കൂണ്ടക്കാട് ഭാഗത്ത് നിന്നും മുറിച്ച ചന്ദനം ചെറുകഷ്ണങ്ങളാക്കി ചെത്തി മിനുക്കുന്നതിനിടെ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. മറയൂര്‍ ചന്ദന റിസര്‍വിനോട് ചേര്‍ന്ന് കിടക്കുന്ന കാരയൂര്‍ ഗ്രാമം സ്വദേശി ഗണേശന്‍ (45), പെരടിപള്ളം സ്വദേശികളായ മുനിയസ്വാമി (39), വനരാജ് (29) എന്നിവരാണ് പിടിയിലായത്.

10 മാസം മുന്‍പ് കുണ്ടാക്കാട് ഭാഗത്ത് നിന്നും രണ്ട് ചന്ദന മരങ്ങള്‍ മോഷണം പോയിരുന്നു. ഇതിനെ കുറിച്ച് വന പാലകര്‍ അന്വേഷണം നടത്തി വര്ുകയായിരുന്നു. കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തുമ്പോഴാണ് ഇവര്‍ പിടിയിലായത്.

കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റെയിഞ്ചര്‍ കെ.വി അജി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എസ് മുത്തുക്കുമാര്‍ എന്‍.ടി സാജു എന്നിവരൂടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 20 കിലോഗ്രാം ചന്ദനവും വാളും കണ്ടെടുത്തു. വനരാജ് കഴിഞ്ഞ മാര്‍ച്ചില്‍ കാന്തല്ലൂര്‍ ചന്ദന റിസര്‍വില്‍ നിന്നൂം ചന്ദന മരം മുറിച്ച കേസില്‍ പ്രതിയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Idukki, Kerala, Arrest, Accused, Ganeshan, Muniyaswami, Vanaraj
ചന്ദന മോഷണ കേസില്‍ പിടിയിലായ പ്രതികൾ
Keywords: Idukki, Kerala, Arrest, Accused, Ganeshan, Muniyaswami, Vanaraj. 

Post a Comment