Follow KVARTHA on Google news Follow Us!
ad

കേന്ദ്രസംഘം കൊഞ്ചും കരിമീനും കഴിച്ച് മടങ്ങി, നഷ്ടപരിഹാരം മാത്രമില്ല

വേനല്‍കാല മഴക്കെടുതി പഠിക്കാന്‍ എത്തിയ കേന്ദ്ര സംഘം കൊഞ്ചു കരിമീനും കഴിച്ചു മടങ്ങിയത് മാത്രം മിച്ചം Thiruvananthapuram, Kerala, Central Government, Visit, Compensation
തിരുവനന്തപുരം: (www.kvartha.com 18.10.2014) വേനല്‍കാല മഴക്കെടുതി പഠിക്കാന്‍ എത്തിയ കേന്ദ്ര സംഘം കൊഞ്ചു കരിമീനും കഴിച്ചു മടങ്ങിയത് മാത്രം മിച്ചം. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ദുരിതബാധികര്‍ക്കുള്ള നഷ്ടപരിഹാരത്തിന് ഇതുവരെയും നടപടിയായില്ല.

കഴിഞ്ഞ ഏപ്രിലില്‍ സന്ദര്‍ശനത്തിനായി എത്തിയ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ മുപ്പതിനായിരത്തോളം രൂപ യാത്രാപടി ഇനത്തിലും മറ്റുമായി ചിലവഴിച്ചു. എന്നാല്‍ കേരളം 14 കോടി ആവശ്യപ്പെട്ടിട്ടും ഇതുവരെയും ഒരു രൂപപോലും കേന്ദ്രസഹായം ലഭിച്ചിട്ടില്ല.

Thiruvananthapuram, Kerala, Central Government, Visit, Compensation
ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശൈലേഷ് ഐ.എ.എസിന്റെ നേതൃത്വത്തിലാണ് സംഘം സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരം, വയനാട്, ആലപ്പുഴ ജില്ലകളില്‍ ഏഴ് അംഗ സംഘം രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് സന്ദര്‍ശനം നടത്തിയത്. ദിവസങ്ങളോളം സംഘം സന്ദര്‍ശനം നടത്തി. ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് കണ്ട് രേഖപ്പെടുത്തി. എന്നാല്‍ ഇതുവരെയും സംസ്ഥാന സര്‍ക്കാരിന് നഷ്ടപരിഹാരമായി ഒരു രൂപ പോലും നല്‍കിയിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, Central Government, Visit, Compensation. 

Post a Comment