Follow KVARTHA on Google news Follow Us!
ad

കേരള സിഡ്‌ക്കോ നഗര ഹൃദയങ്ങളിലേക്ക്; നഗരസഭ ചെയര്‍മാന്‍മാരുടെ യോഗം തുടങ്ങി

കേരള സിഡ്‌ക്കോ നഗര ഹൃദയങ്ങളിലേക്കും എത്തുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കേരളത്തിലെ നഗരസഭാ ചെയര്‍മാന്‍മാരുടെ യോഗം മസ്‌ക്കറ്റ് Thiruvananthapuram, Kerala, CT Ahmed Ali, Municipal chairmen meeting began.
തിരുവനന്തപുരം: (www.kvartha.com 29.10.2014) കേരള സിഡ്‌ക്കോ നഗര ഹൃദയങ്ങളിലേക്കും എത്തുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കേരളത്തിലെ നഗരസഭാ ചെയര്‍മാന്‍മാരുടെ യോഗം മസ്‌ക്കറ്റ് ഹോട്ടലില്‍ തുടങ്ങി. സിഡ്‌ക്കോയുടെ ഗുണനിലവാരമുള്ള സാധനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി പറഞ്ഞു.

2013-2014 വര്‍ഷം 327 കോടിയുടെ വിറ്റുവരവ് കൈവരിച്ച ഡിഡ്‌ക്കോ നഗസഭകളുമായി കൈകോര്‍ക്കുന്നതോടെ വിപ്ലവകരമായ മറ്റത്തിനാണ് തുടക്കമിടുന്നത്. സിഡ്‌ക്കോയുടെ വളര്‍ച്ച വേഗത്തിലാക്കുമെന്നും സിഡ്‌ക്കോ ചെയര്‍മാന്‍ വ്യക്തമാക്കി. കേരള മുനിസിപ്പല്‍ ചെയര്‍മാന്‍ ചേമ്പേര്‍സ് പ്രസിഡന്റ് ജമാല്‍ മണക്കാടന്‍ അധ്യക്ഷതവഹിച്ചു.

കേരള മുനിസിപ്പല്‍ ചെയര്‍മാന്‍ ചേമ്പേര്‍സ് ജനറല്‍ സിക്രട്ടറി ടി.ഇ. അബ്ദുല്ല, വൈസ്പ്രസിഡണ്ട് അഡ്വ. പത്മജ, പാലാ നഗരസഭ ചെയര്‍മാന്‍ കുര്യാക്കോസ്, സിഡ്‌ക്കോ ഡയരക്ടര്‍മാരായ കെ.എന്‍.എ.ഷുക്കൂര്‍, കെ.ബാലനാരായണന്‍, കെ.എം.അബ്ദുല്‍മജീദ്, സി.കെ.ജോസഫ്, ക്ലീന്‍ കേരള കമ്പനി എം.ഡി. ഹാറൂണ്‍ ബി. കബീര്‍ എന്നിവര്‍ സംസാരിച്ചു. സിഡ്‌ക്കോ കണ്‍സള്‍ട്ടിംഗ് ഹെഡ് സി.എം.കെ. നാരായണന്‍ സ്വാഗതം പറഞ്ഞു.
Thiruvananthapuram, Kerala, CT Ahmed Ali, SIDCO, Municipal chairmen meeting began.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, CT Ahmed Ali, SIDCO, Municipal chairmen meeting began.

Post a Comment