Follow KVARTHA on Google news Follow Us!
ad

വീടാക്രമിച്ച സംഭവം; ചെന്നിത്തലയ്‌ക്കെതിരെ പ്രൊ വൈസ് ചാന്‍സിലര്‍

വീട് ആക്രമിച്ച സംഭവത്തില്‍ പോലീസിനെയും ആഭ്യന്തര മന്ത്രിയെയും കുറ്റപ്പെടുത്തി കേThiruvananthapuram, House, attack, Police, Governor, Complaint, Arrest, Allegation, Kerala,

തിരുവനന്തപുരം:(www.kvartha.com 29.10.2014) വീട് ആക്രമിച്ച സംഭവത്തില്‍ പോലീസിനെയും ആഭ്യന്തര മന്ത്രിയെയും കുറ്റപ്പെടുത്തി കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ എന്‍.വീരമണികണ്ഠന്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17 ന് വൈസ് ചാന്‍സിലറുടെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. ആക്രമണ സമയത്ത് വൈസ് ചാന്‍സിലര്‍ വീട്ടിലുണ്ടായിരുന്നില്ല. 

ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസും ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസും തകര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നുവെങ്കിലും കേസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് വൈസ് ചാന്‍സിലര്‍ ആരോപിച്ചു. കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രതിയെന്ന് സംശയിക്കപ്പെടുന്ന മുന്‍ സിന്‍ഡിക്കേറ്റംഗത്തിന് ആഭ്യന്തര മന്ത്രിയുമായുളള ബന്ധമാണ് അതിന് കാരണമെന്ന് ആരോപിച്ചു.

പ്രതികളെ കുറിച്ച് പോലീസിന് അറിവുണ്ടായിട്ടും ബാഹ്യസമ്മര്‍ദ്ദം മൂലമാണ് അവരെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. ദളിത് വിഭാഗത്തില്‍ പെട്ട ആദ്യത്തെ പ്രൊ വൈസ് ചാന്‍സിലറായ തനിക്ക് സര്‍വകലാശാലയില്‍ ജാതിപരമായ വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം മന്ദഗതിയിലാതു കൊണ്ട് നീതി ലഭിക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kerala University Pro Vice Chancellor against Chennithala, Thiruvananthapuram, House, attack, Police, Governor, Complaint, Arrest, Allegation, Kerala.

Post a Comment