Follow KVARTHA on Google news Follow Us!
ad

വീട്ടമ്മ ഷോക്കേറ്റു മരിച്ച നിലയില്‍

പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ വീട്ടമ്മയെ ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. House Wife, Dead, Obituary, Kerala, Idukki, Meenakshi, Murukan
ഇടുക്കി: (www.kvartha.com 18.10.2014) പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ വീട്ടമ്മയെ ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തപാല്‍ വകുപ്പിലെ പോസ്റ്റ് മാസ്റ്റര്‍ ലക്ഷ്മി ഭവനില്‍ മരുകന്റെ ഭാര്യ മീനാക്ഷി (50)യാണ് മരിച്ചത്.

ശനിയാഴ്ച രാത്ര ഏഴ് മണിയോടെ മുരുകന്‍ വീട്ടിലെത്തിയപ്പോഴാണ് മീനാക്ഷിയെ മരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. മിക്‌സി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഷോക്കേറ്റതാണെന്നു കരുതുന്നു. ഇവരുടെ മൂന്നു മക്കളില്‍ രണ്ടുപേര്‍ വിവാഹിതരായി തമിഴ്‌നാട്ടിലാണ് താമസം. മറ്റൊരാള്‍ നാഗ്പൂരില്‍ ജോലി ചെയ്യുകയാണ്.

House Wife, Dead, Obituary, Kerala, Idukki, Meenakshi, Murukanഅപകടസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: House Wife, Dead, Obituary, Kerala, Idukki, Meenakshi, Murukan. 

Post a Comment