Follow KVARTHA on Google news Follow Us!
ad

627 കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പിച്ചു

വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്‍മാരുടെയും പേര് വിവരങ്ങള്‍ കേന്ദ്ര ഗNew Delhi, CBI, Gujrath, Business, National,
ഡെല്‍ഹി: (www.kvartha.com 29.10.2014) വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്‍മാരുടെയും പേര് വിവരങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 627 പേരുടെ വിവരങ്ങളാണ് മുദ്രവെച്ച മൂന്ന് കവറുകളിലായി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ നല്‍കിയ പേര് വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദത്തില്‍ സുപ്രീംകോടതി അല്‍പസമയത്തിനകം നിലപാട് വ്യക്തമാക്കും. കള്ള നിക്ഷേപവുമായി ബന്ധപ്പെട്ട മുഴുവന്‍ ഇന്ത്യക്കാരുടേയും പേരുവിവരങ്ങള്‍ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി  കഴിഞ്ഞദിവസം  നിര്‍ദേശിച്ചിരുന്നു.

കേസില്‍ സിബിഐ അന്വേഷണം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന്  കേസ്  ഏത് ഏജന്‍സിയെ കൊണ്ട്  അന്വേഷിപ്പിച്ചാലും എതിര്‍പ്പില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അന്വേഷണം നടക്കുന്ന കേസുകളിലെ പേരുകള്‍  മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് നേരത്തേ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് പ്രമുഖ വ്യവസായികളടക്കം എട്ട് പേരുടെ പേരു വിവരങ്ങള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഡാബര്‍ ഇന്ത്യയുടെ പ്രമോട്ടര്‍ പ്രദീപ് ബര്‍മനന്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ സ്വര്‍ണവ്യാപാരിയായ പങ്കജ് ചിമന്‍ലാല്‍ ലോധ്യ, ഗോവയിലെ ഖനി കമ്പനിയായ ടിംബ്ലോയുടെ ഉടമ രാധ സതീഷ് ടിംബ്ലോ, ഡയറക്ടര്‍മാരായ ചേതന്‍ എസ്. ടിംബ്ലോ, റോഹന്‍ എസ്.ടിംബ്ലോ, അന്ന എസ്. ടിംബ്ലോ, മല്ലിക എസ്. ടിംബ്ലോ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Govt submits list of 627 names to Supreme Court, New Delhi, CBI, Gujrath,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Govt submits list of 627 names to Supreme Court, New Delhi, CBI, Gujrath, Business, National.

Post a Comment