Follow KVARTHA on Google news Follow Us!
ad

1512 ഡയാലിസിസിന് വിധേയനായ റഷീദ് യാത്രയായി

വൈദ്യശാസ്ത്രത്തിന് അത്ഭുതം പകര്‍ന്ന് 1512 ഡയാലിസിസിന് വിധേയനായ റഷീദ് ഒടുവില്‍ മരണത്തിന് Thodupuzha, Kerala, Hospital, Treatment, Kerala, Obituary, E.P Rasheed
തൊടുപുഴ: (www.kvartha.com 18.10.2014) വൈദ്യശാസ്ത്രത്തിന് അത്ഭുതം പകര്‍ന്ന് 1512 ഡയാലിസിസിന് വിധേയനായ റഷീദ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. തൊടുപുഴ ഉടുമ്പന്നൂര്‍ ഇല്ലിച്ചുവട്ടില്‍ ഇ.പി റഷീദ് (51) ആണ് ശനിയാഴ്ച വിട പറഞ്ഞത്.

Thodupuzha, Kerala, Hospital, Treatment, Kerala, Obituary, E.P Rasheedസ്വകാര്യ ബസിലെ ഡ്രൈവറായി ജോലി നോക്കുമ്പോഴാണ് 12 വര്‍ഷം മുമ്പ് റഷീദിന് വൃക്ക സംബന്ധമായ അസുഖം ബാധിച്ചത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന റഷീദിന്റെ നിര്‍ധന കുടുംബം ചികിത്സക്കായി വളരെയധികം പണം ചെലവഴിച്ചു. നിരവധി ഉദാര മതികളും വിവിധ സംഘടനകളും ഡയാലിസിസിന് വേണ്ടി സഹായം നല്‍കി. ആദ്യം എറണാകുളം പി.വി.എസ് ആശുപത്രിയിലും പിന്നീട് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലുമായിരുന്നു ഡയാലിസിസ് നടത്തിയിരുന്നത്.

നൂറു കണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും റഷീദിനെ വിവിധ കാലഘട്ടങ്ങളില്‍ ചികിത്സിച്ചു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ഉടുമ്പന്നൂര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഷക്കീലയാണ് ഭാര്യ. മക്കള്‍: നഹല, അജ്മല്‍, സഹല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Kerala, Hospital, Treatment, Kerala, Obituary, E.P Rasheed. 

Post a Comment