Follow KVARTHA on Google news Follow Us!
ad

ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വെള്ളിയാഴ്ച അധികാരമേല്‍ക്കും

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വെള്ളിയാഴ്ച അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി പ്രമുഖ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്‌നെ Devendra Fadnavis, BJP, Maharashtra chief minister, Party, Elected, Leader.
മുംബൈ: (www.kvartha.com 28.10.2014) മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വെള്ളിയാഴ്ച അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി പ്രമുഖ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്‌നെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ദേവേന്ദ്ര ഫട്‌നാവിസ്‌നെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുകൂടിയായ ഫഡ്‌നാവിസ് മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ്. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് എം.എല്‍.എയായ ദേവേന്ദ്ര ഫട്‌നാവിസ് സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് അധികാരമേല്‍ക്കുന്നത്. 42 അംഗ മന്ത്രിസഭയില്‍ 20 പേരാകും മുഖ്യമന്ത്രിക്കൊപ്പം അധികാരമേല്‍ക്കുക.

കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ വേറിട്ട് മത്സരിച്ച ശിവസേനയുടെ പിന്തുണ ബി.ജെ.പി സ്വീകരിക്കും.  ആര് മുഖ്യമന്ത്രിയായാലും സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ബി.ജെ.പി. മന്ത്രിസഭയ്ക്ക് പുറത്ത് നിന്നും പിന്തുണനല്‍കുമെന്ന് എന്‍.സി.പിയും വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരുടേയും മറ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാരുടേയും സിനിമാ രംഗത്തേയും വ്യവസായ, രാഷ്ട്രീയ മേഖലകളിലെയും പ്രമുഖരുടെയും സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാകും.
Devendra Fadnavis, BJP, Maharashtra chief minister, Party, Elected, Leader

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Devendra Fadnavis, BJP, Maharashtra chief minister, Party, Elected, Leader.

Post a Comment