Follow KVARTHA on Google news Follow Us!
ad

അമൃതാനന്ദമയി മഠത്തിലെ ബീഹാര്‍ സ്വദേശി സത്‌നാം സിങിന്റെ മരണം: അന്വേഷണം അട്ടിമറിച്ചു

അമൃതാനന്ദമയി മഠത്തില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്ന ബീഹാര്‍ സ്വദേശി സത്‌നാം സിങിന്റെ മരിച്ചത് സംബന്ധിച്ച് അന്വേഷണം Death in Mata Amritanandamayi mutt: investigation stopped, Kollam, Kerala, Bihar, Accused, Students, Court, hospital, Police
കൊല്ലം:(www.kvartha.com 18.10.2014) അമൃതാനന്ദമയി മഠത്തില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്ന ബീഹാര്‍ സ്വദേശി സത്‌നാം സിങിന്റെ മരിച്ചത് സംബന്ധിച്ച് അന്വേഷണം നിലച്ചു. ക്രൈംബ്രാഞ്ച് പേരിന് അന്വേഷണം ഏറ്റെടുത്തിരുന്നെങ്കിലും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ സംഘര്‍ഷമാണ് മരണത്തിന് കാരണമായതെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

സംഭവം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായിട്ടില്ല. മാതാഅമൃതാന്ദമയിയുടെ ആശ്രമത്തില്‍ ആഗസ്ത് ഒന്നിനാണ് ബിഹാര്‍ ഗയയില്‍ ഗട്ടിയ മുഹല്ല ഷേര്‍ഗാട്ടി സ്വദേശിയായ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി സത്‌നാം സിങ്ങ് മാന്‍ എത്തുന്നത്. അമ്മയുടെ ആത്മീയ ചൈതന്യത്തിന്റെ നിറവില്‍ ഉന്മാദാവസ്ഥയിലുള്ള 24കാരന്‍ മുന്നില്‍ തെളിഞ്ഞ ദൈവത്തിനടുത്തേക്ക് ഓടിയടുത്തു. സുരക്ഷാ ഗാര്‍ഡുകള്‍ അയാളെ പിടികൂടി കരുനാഗപള്ളി പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

 പിറ്റേ ദിവസം രാത്രി ഏഴു മണിയോടെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് പ്രതിയെ കൊണ്ട് ചെന്നത്. രാത്രി 11 മണിയോടെയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിറ്റേ ദിവസം പുലര്‍ച്ചെയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇയാളെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ ഇയാള്‍ മര്‍ദനത്തിനിരായിയിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

അമൃതാനന്ദമയി മഠത്തെ കേസിന്റെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തെ മാത്രം പ്രതിയാക്കിയാണ് പോലിസിന്റെ അന്വേഷണം നടത്തിയത്. ജയില്‍ വാര്‍ഡനും അറ്റന്‍ഡര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തു. കേസില്‍ മറ്റ് ചില അന്തേവാസികളെയും പിടികൂടി ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിക്കും. എന്നാല്‍ ദ്യക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ അയാള്‍ അവശതയായിരുന്നുവെന്നാണ്.

ജയില്‍ വാര്‍ഡര്‍മാരുടെ അകമ്പടിയേടെയാണ് കൊല്ലം ആശുപത്രിയില്‍ നിന്നും പേരൂര്‍ക്കടയില്‍ സത്‌നാം സിങ്ങിനെ എത്തിക്കുന്നത്. 'ഞാന്‍ കല്‍ക്കി അവതാരമാണ്, ഒരു പാട് ആത്മീയ ധ്യാനം നടത്തിയിട്ടുണ്ട്, കണ്ണാടിയില്‍ എന്റെ മുഖം തെളിയാറില്ല......' ഇങ്ങനെയൊക്കെയാണ് ഡോക്ടര്‍മാരോട് സത്‌നാം സിങ് പറഞ്ഞിരുന്നത്. ഇയാളെ ഡോക്ടര്‍മാര്‍ സെല്ലിനുള്ളിലാക്കി. ഇതേ സെല്ലില്‍ മറ്റൊരു രോഗിയുമുണ്ടായിരുന്നു. അയാളുമായി സത്‌നാം സിങ് അടികൂടുകയും ഉടന്‍ വാര്‍ഡന്‍മാര്‍ എത്തി യുവാവിനെ പുറത്തിറക്കി പൊതിരെ തല്ലി. അടിക്കുകയും ഇടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തുവെന്ന മറ്റ് തടവുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് വൈകിട്ട് കഞ്ഞികുടിക്കാന്‍ വിളിച്ചപ്പോള്‍ കക്കൂസിനുള്ളില്‍ മരിച്ച നിലയില്‍ സത്‌നാം സിങ് കാണപെടുകയായിരുന്നുവെന്നാണ് ദ്യക്‌സാക്ഷികള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ മര്‍ദന കാര്യങ്ങളൊന്നും സൂചിപ്പിച്ചിട്ടേയില്ല.

കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നും ഇയാളെ ഊളന്‍പാറയില്‍ എത്തിക്കുകയും തുടര്‍ന്ന് ഫോറന്‍സിക് വാര്‍ഡിലേക്കയക്കുകയും ചെയ്തു. ക്രിമിനല്‍ സ്വഭാവമുള്ള ലാലു എന്ന രോഗിയെ സത്‌നാം സിങ്ങിന്റെ സെല്ലിലേക്ക് നേഴ്‌സ് കൊണ്ടുവന്നു. ഇവര്‍ തമ്മില്‍ വഴക്കായതിനെ തുടുര്‍ന്ന ലാലുവിനെ മറ്റൊരു സെല്ലിലേക്ക് മാറ്റി. പിന്നീട് അറ്റന്‍ഡര്‍ നോക്കിയപ്പോള്‍ സതനാംസിങ് മരിച്ചുവെന്നും റിപോര്‍ട്ട് പറയുന്നു. മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ട് പ്രകാരം ഒരു സ്വാഭാവിക മരണം മാത്രം.

നിലവില്‍ ക്രൈബ്രാഞ്ച് അന്വേഷിക്കുന്ന കേസ് പ്രഹസനമാണെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപെട്ട് സത്‌നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസില്‍ അനുകൂല നിലപാടല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്‌നാംസിംഗ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ ഗവ. പ്ലീഡര്‍ എന്‍ സുരേഷ് കോടതിയെ അറിയിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ അമൃതാനന്ദമയി ആശ്രമത്തില്‍ വെച്ചുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് സത്‌നാംസിങിനെതിരെ എടുത്ത കേസുമായി ബന്ധപ്പെടുത്തി മരണം സംബന്ധിച്ച അന്വേഷണം നടന്നിട്ടില്ലെന്നായിരുന്നു സുരേഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ഉന്നത നിയമ ഉദ്യോഗസ്ഥര്‍ സുരേഷിനെ വിളിച്ചുവരുത്തി ശാസിക്കുകയാണുണ്ടായത്. പിന്നാലെ ഇയാളെ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സത്‌നാംസിങിന്റെ മരണത്തിന് കാരണം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരും സഹ തടവുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലേറ്റ പരിക്കാണെന്ന നിലപാടാണ് സുരേഷെന്ന അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. 77 മുറിവുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. ഇത് മരണത്തിന് 24 മണിക്കൂര്‍ മുമ്പുണ്ടായതാണ്. അതേസമയം, കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ പിന്നീട് ഈ കേസില്‍ സര്‍ക്കാരിന്റേത് അലംഭാവം നിറഞ്ഞ നിലപാടുകളാണുണ്ടാകുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Death in Mata Amritanandamayi mutt: investigation stopped, Kollam, Kerala, Bihar, Accused, Students, Court, hospital, Police

Post a Comment