Follow KVARTHA on Google news Follow Us!
ad

കള്ളപ്പണക്കാരില്‍ അംബാനി സഹോദരന്‍മാരും ഉള്‍പ്പെട്ടതായി അഭ്യൂഹം

കള്ളപ്പണക്കാരില്‍ അംബാനി സഹോദരന്‍മാരും ഉള്‍പ്പെട്ടതായി അഭ്യൂഹം. എ.എ.പി നേതാവ് അരവിന്ദ് കെജരിവാള്‍ നേരത്തെ Black money: rumor spreads, Black Money, New Delhi, National.
ന്യൂഡല്‍ഹി: (www.kvartha.com 28.10.2014) കള്ളപ്പണക്കാരില്‍ അംബാനി സഹോദരന്‍മാരും ഉള്‍പ്പെട്ടതായി അഭ്യൂഹം. എ.എ.പി നേതാവ് അരവിന്ദ് കെജരിവാള്‍ നേരത്തെ തന്നെ അഴിമതിക്കാരായ രാഷ്ട്രീയനേതാക്കളുടെയും വ്യവസായികളുടെയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടപ്പോള്‍ 15 പേരുടെ പട്ടികയാണ് കെജ്രിവാള്‍ പുറത്തുവിട്ടത്.

സ്വിസ് ബാങ്കിലെ കള്ളപ്പണക്കാരില്‍ ഇവരുമുണ്ടെന്നാണ് ആരോപണം. അംബാനി സഹോദരന്‍മാരായ മുകേഷ് അംബാനി, അനില്‍ അംബാനി, കോകില ബെന്‍ അംബാനി, സന്ദീപ് ടണ്ഠന്‍, നരേഷ് ഗോയല്‍ തുടങ്ങിയവരുടെ പേരുകളാണ് കെജ്രിവാളിന്റെ പട്ടികയിലുള്ളത്. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരുടെ ബാക്കി വിവരങ്ങളും കണ്ടെത്തി സര്‍ക്കാര്‍ പുറത്തുവിടണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്.

ആരോപണങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് സ്ഥിരീകരിക്കേണ്ടത് സര്‍ക്കാരാണ്. കള്ളപ്പണക്കാരുടെ പേര് വിവരങ്ങള്‍ പൂര്‍ണമായും പുറത്തുവിടാന്‍ കോണ്‍ഗ്രസും ബിജെപിയും തയ്യാറാവില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍തന്നെ കെജ്രിവാള്‍ വാര്‍ത്താസമ്മേളനം നടത്തി കള്ളപ്പണക്കാരായ എല്ലാവരുടെയും പേരുവിവരങ്ങള്‍ പുറത്ത് വിടാന്‍ മോഡി സര്‍ക്കാരിനെ വെല്ലുവിളിച്ചു. മൊത്തം എട്ടുപേരുടെ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
Black money: rumor spreads, Black Money, New Delhi, National

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
ബോവിക്കാനത്തെ ബൈക്കപകടം: പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
Keywords: Black money: rumor spreads, Black Money, New Delhi, National.

Post a Comment